ദുൽഖർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സീതാരാമം. ഒരു തെലുഗു ചിത്രമാണ് ഇത്. ചിത്രം പല ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തു പ്രദർശനത്തിന് എത്തുന്നുണ്ട്. തന്റെ സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് നടൻ ദുൽഖർ സൽമാൻ. പ്രശസ്ത നടി മൃണാൾ താക്കൂർ ആണ് ഈ സിനിമയിൽ ദുൽഖറിന്റെ നായികയായി എത്തുന്നത്.
ആഗസ്റ്റ് അഞ്ചിനാണ് ചിത്രം ലോകമെമ്പാടും പ്രദർശനത്തിന് എത്തുക. ഇപ്പോഴിതാ തൻറെ സഹതാരത്തിന്റെ ജന്മദിനത്തിൽ ആശംസകൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ദുൽഖർ. ഈ പങ്കുവെച്ച വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ് സാമൂഹ്യ മാധ്യമങ്ങളിൽ. ഒരു കുറിപ്പും ദുൽഖർ ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ സ്ക്രിപ്റ്റ് ആദ്യം കേട്ടപ്പോൾ അതിൽ അഭിനേതാക്കൾ ആരെന്നോ മറ്റോ ഒന്നും ഉണ്ടായിരുന്നില്ല എന്ന് താരം പറയുന്നു.
നിങ്ങളാണ് സീതയ്ക്ക് മുഖവും ജീവിതവും നൽകിയത് എന്ന് ദുൽഖർ തുറന്നു പറയുന്നു. ഒരുപാട് നല്ല നിമിഷങ്ങൾ ഈ ചിത്രം സമ്മാനിച്ചു എന്ന് താരം പറയുന്നു. ഏറെ വെല്ലുവിളികൾ പൂർത്തിയാക്കി സീത എന്ന കഥാപാത്രത്തെ മനോഹരമാക്കിയ മൃണാളിനോട് താരം നന്ദിയും പറയുന്നു. സീതാമഹാലക്ഷ്മി എന്ന പേരിൻറെ പര്യായമായിരിക്കും മൃണാൽ എന്ന് ദുൽക്കർ കുറിച്ചു.
ഈ സിനിമ നിങ്ങൾക്കുള്ള ഏറ്റവും നല്ല ജന്മദിനസമ്മാനം ആയിരിക്കും എന്നും താരം കുറിച്ചും. രശ്മിക മന്ദാനയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. 1965 ലെ കാശ്മീർ യുദ്ധം പശ്ചാത്തലമാക്കിയുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്. ലെഫ്റ്റ് റാം എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നത്.