Malayalam Film News

വയനാടിന് കൈത്താങ്ങായ് സിനിമാതാരങ്ങൾ ! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷങ്ങളുടെ സംഭാവന…

കേരളം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വയനാട് ഉരുൾപൊട്ടൽ എത്രപേരുടെ ജീവനാണ് കവർന്നെടുത്തതെന്ന് ഇപ്പോഴും തീർച്ചപ്പെടുത്താൻ സാധിച്ചിട്ടില്ല. തിരച്ചിലുകൾ ശക്തമായി തുടരുകയാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് സഹായം ആവശ്യമാണ്. ഉറ്റവരും ഉടയവരും വീടുകളും നഷ്ടപ്പെട്ടവർക്ക് ആശ്വാസം പകരേണ്ടതുണ്ട്. കേരളീയർ ഒന്നടങ്കം ഒരുമിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷങ്ങളുടെ സംഭാവനയാണ് സിനിമാതാരങ്ങൾ നൽകിയത്.

തമിഴ് താരം വിക്രം സംഭാവന നൽകിയത് 20 ലക്ഷം രൂപയാണ്. തൊട്ടുപിന്നാലെ സൂര്യയും ജ്യോതികയും കാർത്തിയും ചേർന്ന് 50 ലക്ഷവും നാഷണൽ ക്രഷ് രശ്മിക മന്ദാന 10 ലക്ഷവും നൽകി. മമ്മൂട്ടിയും ദുൽഖറും ആദ്യഘട്ട സഹായമായ് 35 ലക്ഷം രൂപ കൈമാറിയപ്പോൾ ഫഹദിൻ്റെയും നസ്രിയയുടെയും ഉടമസ്ഥതയിലുള്ള ‘ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്’ എന്ന നിർമ്മാണ കമ്പനി 25 ലക്ഷം രൂപ നൽകി. ഉലകനായകൻ കമലഹാസനും മോഹൻലാലും ദുരിതാശ്വാസ നിധിയിലേക്കായ് 25 ലക്ഷം രൂപ നൽകി. നയൻതാരയും വിഘ്നേഷും ചേർന്ന് 20 ലക്ഷം രൂപ നൽകി. 5 ലക്ഷം രൂപയുടെ സംഭാവന നൽകി പേളി മാണിയും രംഗത്തെത്തി. ആസ്‌ഫ് അലിയും വലിയൊരു തുക സംഭാവന നൽകിയിട്ടുണ്ട്. നൽകിയ തുക എത്രയെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.

സിനിമ താരങ്ങൾ മാത്രമല്ല സാധാരണക്കാർ ഉൾപ്പെടെ നിരവധി പേരാണ് തങ്ങളാലാവുന്ന തുക വയനാട്ടിലെ മുണ്ടക്കൈ-ചൂർൽമല ഉരുൾപൊട്ടലിൽ ദുരന്തബാധിത കുടുംബങ്ങളുടെ ദുരിതാശ്വാസ പുരധിവാസ പ്രവർത്തനങ്ങൾക്കായ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരിക്കുന്നത്.

Reshma Muraleedharan Tp

Recent Posts

ബ്ലോക്ക് ബസ്റ്റർ മാർക്കോയ്ക്ക് ശേഷം ഷെരീഫ് മുഹമ്മദ്‌ !! പെപ്പേ നായകനാകുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം ‘കാട്ടാളൻ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ!!

കേരളത്തിന്‌ അകത്തും പുറത്തും ഏറെ ഖ്യാതി നേടിയ മാർക്കോ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…

18 hours ago

സിനിമകൾ എല്ലാം വമ്പൻ ഹിറ്റ്; ഗുരുവായൂരപ്പന് നവീകരിച്ച മഞ്ജുളാൽ തറയും പുതിയ ഗരുഡ ശില്പവും സമർപ്പിച്ച് നിർമ്മാതാവ് വേണു കുന്നപ്പിള്ളി.

കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…

18 hours ago

വീണ്ടും മലയാളത്തിൽ ഒരു റാപ്പ് ഹിറ്റ്; ‘ചാക്ക്’ ശ്രദ്ധ നേടുന്നു..

https://youtu.be/lHrDDuFjhDY?si=_Qz4pijgDIy_rwGV ഡബ്സി, നീരജ് മാധവ്, തിരുമാലി, ബേബി ജീൻ, ഫെജോ, വേടൻ തുടങ്ങിയ ഹിറ്റ് റാപ്പേഴ്‌സിന്റെ ഗാനങ്ങൾ വാഴുന്ന മലയാള…

18 hours ago

‘കിനാവള്ളി’യുടെ എഴുത്തുകാരൻ ശ്യാം ശീതൾ സംവിധാനത്തിൽ നവാഗത കൂട്ടായ്മയിൽ ‘എൻ്റെ’യിലെ പ്രണയ ഗാനം പുറത്തിറങ്ങി.

ഹിറ്റ് ചിത്രം കിനാവള്ളി ഫെയിം ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’. ആദ്യമായി ഒരുക്കിയ ചിത്രത്തിന്…

2 weeks ago

മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ, കൂടെ വൻതാരനിരയും; “ഗെറ്റ് സെറ്റ് ബേബി” ഫെബ്രുവരി 21ന്..

സൂപ്പർ താര പദവിലേക്ക് ഉയർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാകുന്ന 'ഗെറ്റ് സെറ്റ് ബേബി' റിലീസിന്…

3 weeks ago

“രേഖാചിത്രം” വിജയചരിത്രം ; ബോക്സ് ഓഫീസിൽ 75കോടി കടന്നു…

ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…

3 weeks ago