Malayalam Film News

മലയാള സിനിമയിൽ ഡിജിറ്റൽ മാർക്കറ്റിങ്ങിൻ്റെ പേരിൽ നടക്കുന്നത് വൻ തട്ടിപ്പ് ?!!!

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ പാൻ ഇന്ത്യൻ ഹിറ്റുകൾ ഉണ്ടായ വർഷമാണ് 2024. ഒരു സിനിമയുടെ നിർമ്മാണ പ്രക്രീയയുടെ അവസാന ഭാഗം കൂടിയാണ് അതിൻ്റെ മാർക്കറ്റിങ്ങ് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ആ മാർക്കറ്റിങ്ങിൻ്റെ പേരിൽ ഏറ്റവും കൂടുതൽ കൊള്ളയടിക്കപ്പെടുന്നതാകട്ടെ നിർമ്മാതാക്കളും. ആദ്യകാലങ്ങളിൽ പത്രമാസികകളും നഗര ഗ്രാമങ്ങളിലെ ചുമരുകളുമായിരുന്നു സിനിമകൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഉപയോഗിച്ചതെങ്കിൽ. ഇന്ന് അത് ഓരോരുത്തരുടെയും ഫിംഗർ ടിപ്പിലേക്ക് എത്തി നിൽക്കുന്ന കാലമായി മാറിയിരിക്കുന്നു. കൃത്യതയോടെ ഉപയോഗിക്കാൻ പറ്റിക്കഴിഞ്ഞാൽ അത് സിനിമകൾക്ക് മുതൽക്കൂട്ട് ആവുകയും ചെയ്യും. എന്നാൽ കാറ്റുള്ളപ്പോൾ തൂറ്റുക എന്ന പഴമൊഴിയെ അന്വർത്ഥമാക്കും വിധമാണ് ചില ഡിജിറ്റൽ മാർക്കറ്റിംഗ് ടീം കൂട്ടമായി പ്രൊഡ്യൂസർമാരെ പറ്റിച്ച് കാശുണ്ടാക്കുന്നതിനാണ് പ്രാമുഖ്യം നൽകി വരുന്നത്. അതിൽ ഏറ്റവും കൂടുതൽ പറ്റിക്കലിന് ഇരയാകുന്നതാകട്ടെ പുതുമുഖ നിർമ്മാതാക്കൾ അല്ലെങ്കിൽ ഡിജിറ്റൽ വിജ്ഞാനം കുറഞ്ഞവർ.

ഒരു സിനിമ തീയറ്ററിൽ പ്രധാനമായും വിജയിക്കുന്നതാകട്ടെ അതിൻ്റെ കണ്ടൻ്റിൻ്റെ ബലം കൊണ്ടാണ് എന്നതാണ് യാഥാർത്ഥ്യം. എന്നാൽ ചില ചിത്രങ്ങൾ പ്രമോഷനുകളുടെ ബലത്തോടു കൂടി രക്ഷപ്പെടുത്തി എടുക്കാൻ സാധിക്കുന്നവയും ആയിരിക്കും, പക്ഷെ എല്ലാ ചിത്രങ്ങളും ഒരേ പാറ്റേണിൽ തന്നെ മാർക്കറ്റ് ചെയ്യാൻ നോക്കിയാൽ അതു വലിയ തിരിച്ചടിയാവുകയും ചെയ്യും എന്നതാണ് സത്യം. കാശു മാത്രം ലക്ഷമാക്കി സ്ഥിരം പാറ്റേൺ പറഞ്ഞ് പ്രൊഡ്യൂസർമാരെ പറ്റിച്ച് കാശ് ഉണ്ടാക്കുക എന്ന രീതി പിൻതുടരുന്നത് സിനിമ മാർക്കറ്റിംഗ് രംഗത്ത് കൃത്യമായ ആസൂത്രണത്തോടെയും കൃത്യം പ്ലാനിങ്ങോടു കൂടി സിനിമയ്ക്ക് ആവശ്യമായ സപ്പോട്ട് കൊടുത്ത് ജോലി ചെയ്യുന്ന മാർക്കറ്റിംഗ് രംഗത്ത് ഉള്ളവർക്ക് കൂടി ബാധ്യത ഉണ്ടാക്കുകയാണ് ഈ രംഗത്ത് കള്ളനാണയങ്ങളായി വന്ന് കാശ് അടിച്ചു പോകുന്ന തട്ടിപ്പ് ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനികൾ.

ഈ അടുത്തകാലത്ത് തീയറ്ററിൽ റിലീസായ ഒരു യുവതാര ചിത്രത്തിന് കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു മാർക്കറ്റിംഗ് കമ്പനി നിർമ്മാതാവിൻ്റെ കൈയ്യിൽ നിന്ന് ചിത്രത്തിൻ്റെ മാർക്കറ്റിംഗിനായി കൈപ്പറ്റിയത് 50 ലക്ഷത്തിന് മുകളിലാണെന്നാണ് റിപ്പോർട്ട്. എന്നാൽ ആ ചിത്രത്തിൻ്റെ മാർക്കറ്റിങ്ങ് ടീമിന് നൽകിയ അത്ര പോലും തുക പോലും തീയേറ്ററിൽ നിന്ന് തിരിച്ചു കിട്ടിയിട്ടില്ല എന്നാണ് വിവരം. സിനിമ പ്രമോഷൻ എന്നത് കേരളത്തിലെ വലുതും ചെറുതുമായ മാധ്യമങ്ങളുടെ വരുമാന മാർഗ്ഗം കൂടിയാണ്. സിനിമയുടെ പ്രമോഷണൽ കണ്ടൻ്റുകൾ വാർത്തയുടെയും ഇൻ്റർവ്യുസിൻ്റെയും രൂപത്തിൽ അപ്ഡേറ്റുചെയ്യുന്നതിന് എല്ലാവർക്കും കാശു കിട്ടുന്നുണ്ട്. എന്നാൽ തട്ടിപ്പുകാർ കാശു കൊടുക്കാം എന്ന് പറഞ്ഞു ജോലി ചെയ്യിപ്പിച്ചതിനു ശേഷം സിനിമ പരാജയമാണ് പ്രൊഡ്യൂസർ കാശു തന്നില്ല എന്ന് പറഞ്ഞ് കൈമലർത്തും എന്നാൽ യഥാർത്ഥ്യത്തിൽ മാധ്യമങ്ങളുടെയൊക്കെ പേര് പറഞ്ഞ് മുൻകൂറായി തന്നെ ഇവർ നിർമ്മാതാക്കളുടെ കൈയ്യിൽ നിന്ന് കാശ് കൈപ്പറ്റും. അങ്ങനെ മുൻകൂറായി കാശ് വാങ്ങിയാൽ നിർമ്മാതാവ് വിളിച്ചാൽ പോലും കോൾ അറ്റൻ്റ് ചെയ്യാതെ ബുദ്ധിമുട്ടിക്കുന്ന രീതിയും ഇവർക്കുണ്ട്.

ഈ അടുത്ത് മലയാളത്തിലെ സീനിയർ നടൻ അദ്ദേഹത്തിൻ്റെ മകൻ നായകനായ ചിത്രം നിർമ്മിച്ചു. ആ സിനിമയുടെ മാർക്കറ്റിംഗ് ചെന്ന്പെട്ടതാകട്ടെ ഒരു തട്ടിപ്പ് കമ്പനിയിലും. ചിത്രത്തിൻ്റെ തെറ്റായ മാർക്കറ്റിങ്ങ് രീതി ചിത്രത്തെ കാര്യമായി ബാധിച്ചു. അപ്പോഴെക്കും മാർക്കറ്റിങ്ങിൻ്റെ പേര് പറഞ്ഞ് ലക്ഷങ്ങളാണ് ഇവർ കൈപ്പറ്റിയത്. പിന്നീട് ചിത്രം റീ റിലീസ് ചെയ്യുന്നതിൻ്റെ ഭാഗമായി ഇവരെ ബന്ധപ്പെടുവാൻ ശ്രമിച്ചപ്പോൾ ഫോൺ പോലും എടുക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു. ഇപ്പോൾ ഈ കമ്പനിക്കെതിരെ വിവിധ സിനിമ സംഘടനകൾക്ക് പരാതി നൽകാൻ തയ്യാറെടുക്കുന്നു എന്നാണ് അറിയുന്നത്.

കഴിഞ്ഞ ആഴ്‌ചയിൽ മലയാളത്തിൻ്റെ പ്രിയതാരം അനൂപ് മേനോൻ തൻ്റെ അനുഭവം വെളിപ്പെടുത്തിയത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. മലയാള സിനിമയിൽ ഇപ്പോൾ കണ്ടുവരുന്ന ഒരു ട്രെൻ്റ് ആദ്യത്തെ രണ്ടു ദിവസം തിയേറ്ററുകളിൽ കാശ് കൊടുത്ത് ആളെ കൊണ്ടു വരണം എന്നാണ്. മാർക്കറ്റിംഗിന് വേണ്ടിയുള്ള ബഡ്ജറ്റിൽ നിന്നും വലിയൊരു ഭാഗം തിയറ്ററിലേക്ക് ആളെ കൊണ്ടുവരാൻ വേണ്ടി ഉപയോഗിക്കുന്നു. അത് വളരെ അപകടകരവും സങ്കടകരവുമായ അവസ്ഥയാണെന്ന് അദ്ദേഹം പറയുന്നു. ഇത്തരത്തിൽ ആളെ തീയറ്ററിൽ എത്തിക്കാൻ എന്നു പറഞ്ഞും ടിക്കറ്റ് ബുക്കിങ്ങ് പ്ലാറ്റ്ഫോമുകൾക്ക് നൽകാൻ എന്നു പറഞ്ഞുമൊക്കെയാണ് ഇവർ പ്രൊഡ്യൂസർമാരിൽ നിന്ന് കാശ് കൊണ്ടു പോകുന്നത്, അതും ലക്ഷങ്ങൾ. എന്നാൽ ഇത്തരത്തിൽ വാങ്ങിക്കുന്നതിൻ്റെ പകുതി പോലും ഇവർ ഇത്തരം പ്ലാറ്റ്ഫോമുകൾക്കായി ഉപയോഗിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

ഹിറ്റായി മാറിയ സിനിമകൾ എല്ലാം ഞങ്ങൾ ചെയ്തതാണെന്ന് പറയുന്ന മാർക്കറ്റിങ്ങ് കമ്പനികൾ അവർ മാർക്കറ്റ് ചെയ്തു പരാജയമടഞ്ഞ ചിത്രങ്ങളെക്കുറിച്ച് ഒരിടത്തു പോലും സംസാരിക്കില്ല. നല്ല രീതിയിൽ മറ്റ് മാർക്കറ്റിംഗ് ടീം ജോലി ചെയ്ത് വിജയിച്ച ചിത്രങ്ങളുടെ ക്രെഡിറ്റ് ഒരു മടിയുമില്ലാതെ തങ്ങളുടെ താണെന്ന് വരുത്തി തീർക്കുന്നതിനും ഇവർക്ക് ഒരു മടിയുമില്ല. കൂടുതൽ നിർമ്മാതാക്കൾ ഈ മാർക്കറ്റിങ്ങ് കമ്പനികൾക്കെതിരെ വൈകാതെ പരാതിയുമായി എത്തുമെന്ന് ഈ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം വരുമെന്ന് വിശ്വസിക്കാം.

Nikita Menon

Recent Posts

ബ്ലോക്ക് ബസ്റ്റർ മാർക്കോയ്ക്ക് ശേഷം ഷെരീഫ് മുഹമ്മദ്‌ !! പെപ്പേ നായകനാകുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം ‘കാട്ടാളൻ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ!!

കേരളത്തിന്‌ അകത്തും പുറത്തും ഏറെ ഖ്യാതി നേടിയ മാർക്കോ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…

20 hours ago

സിനിമകൾ എല്ലാം വമ്പൻ ഹിറ്റ്; ഗുരുവായൂരപ്പന് നവീകരിച്ച മഞ്ജുളാൽ തറയും പുതിയ ഗരുഡ ശില്പവും സമർപ്പിച്ച് നിർമ്മാതാവ് വേണു കുന്നപ്പിള്ളി.

കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…

20 hours ago

വീണ്ടും മലയാളത്തിൽ ഒരു റാപ്പ് ഹിറ്റ്; ‘ചാക്ക്’ ശ്രദ്ധ നേടുന്നു..

https://youtu.be/lHrDDuFjhDY?si=_Qz4pijgDIy_rwGV ഡബ്സി, നീരജ് മാധവ്, തിരുമാലി, ബേബി ജീൻ, ഫെജോ, വേടൻ തുടങ്ങിയ ഹിറ്റ് റാപ്പേഴ്‌സിന്റെ ഗാനങ്ങൾ വാഴുന്ന മലയാള…

20 hours ago

‘കിനാവള്ളി’യുടെ എഴുത്തുകാരൻ ശ്യാം ശീതൾ സംവിധാനത്തിൽ നവാഗത കൂട്ടായ്മയിൽ ‘എൻ്റെ’യിലെ പ്രണയ ഗാനം പുറത്തിറങ്ങി.

ഹിറ്റ് ചിത്രം കിനാവള്ളി ഫെയിം ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’. ആദ്യമായി ഒരുക്കിയ ചിത്രത്തിന്…

2 weeks ago

മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ, കൂടെ വൻതാരനിരയും; “ഗെറ്റ് സെറ്റ് ബേബി” ഫെബ്രുവരി 21ന്..

സൂപ്പർ താര പദവിലേക്ക് ഉയർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാകുന്ന 'ഗെറ്റ് സെറ്റ് ബേബി' റിലീസിന്…

3 weeks ago

“രേഖാചിത്രം” വിജയചരിത്രം ; ബോക്സ് ഓഫീസിൽ 75കോടി കടന്നു…

ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…

3 weeks ago