പടി ഇറങ്ങാൻ ഒരുങ്ങി ഗൗതംഅദാനി

0
65

ഇനി കരൺ അദാനി അദാനി ഗ്രൂപ്പിനെ നയിക്കും

ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ്സ് ഗ്രൂപ്പിൻ്റെ തലവൻ ഗൗതം അദാനി തൻ്റെ സാമ്രാജ്യത്തിൽ നിന്ന് പടിയിറങ്ങുന്നു.2030 കൂടിയാവും തൻ്റെ അടുത്തതലമുറയിലേക്ക് അദാനി സാമ്രാജ്യത്തെ പൂർണ്ണമായും കൈമാറുക. തൻ്റെ 70 പിറന്നാളോടു കൂടിയാകും മക്കൾക്കും മരുമക്കൾക്കുമായി ഗ്രൂപ്പിൻ്റെ ചുമതല കൈമാറുക. ബ്ലുംബർഗിന് അനുവദിച്ച അഭിമുഖത്തിലാണ് തൻ്റെ പടിയിറക്കത്തെക്കുറിച്ച് അദാനിവ്യക്തമാക്കിയിരിക്കുന്നത്.

നിലവിൽ അദാനി പോർട്ടുകളുടെ ചുമതലയുള്ള മൂത്ത മകൻ കരൺ അദാനി ആയിരിക്കും അദാനി ഗ്രൂപ്പിൻ്റെ തലവനായെത്തുക എന്നാണ് സൂചന. ഇളയ മകൻ ജിത് അദാനി അനന്തിരവൻമാരായ സാഗർ അദാനി, പ്രണവ് അദാനി എന്നിവരും കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ എത്തും. എന്നാൽ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും അദാനി ഗ്രൂപ്പ് ഓഫീഷ്യലി വ്യക്തമാക്കിയിട്ടില്ല.ജീത് അദാനി നിലവിൽ അദാനി എയർപോർട്സ് ഡയറക്ടറാണ്. പ്രണവ് അദാനി, ഗ്രൂപ്പിലെ മുഖ്യകമ്പനിയായ അദാനി എന്റർപ്രൈസസിന്റെ ഡയറ്കടറും. അദാനി ഗ്രീൻ എനർജിയുടെ എസ്കിക്യുട്ടീവ് ഡയറക്ടറാണ് സാഗർ അദാനി .ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തേക്ക് പ്രണവിനെയും പരിഗണിച്ചേക്കുമെന്നാണ് കരുതുന്നത്.ഗൗതം അദാനി താക്കോൽസ്ഥാനത്ത് നിന്ന് മാറിയാലും നിർണ്ണയകമായ തീരുമാനങ്ങൾ എടുക്കുക നിലവിലുള്ള രീതിയിലായിരിക്കുമെന്ന് നേരത്തെ തന്നെ മക്കൾ ചില മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഹിഡെൻ ബർഗ്ഗിൻ്റെ ആരോപണങ്ങൾ നേരത്തെ അദാനി ഗ്രൂപ്പിന് ഓഹരി വിപണിയിലും മറ്റും ശക്തമായ തിരിച്ചടികൾ ഉണ്ടാക്കിയിരുന്നു. കൽക്കരിഖനനവുമായി ബന്ധപ്പെട്ടും അദാനി ഗ്രൂപ്പിന് നേരെ ഇപ്പോഴും വിമർശനങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ ആരോപണങ്ങൾക്കിടയിലും ലോകത്തെ ശതകോടിശ്വരൻമാരുടെ പട്ടികയിൽ 12-ാം സ്ഥാനത്ത് തുടരുന്നു എന്നത് ശ്രദ്ധേയമാണ്.1988-ലാണ് അദാനി ഗ്രൂപ്പ് ബിസിനസ്സ് രംഗത്തേക്ക് എത്തുന്നത് തുടക്കത്തിൽ കമ്മോഡിറ്റി വ്യാപാരമായിരുന്നുവെങ്കിലും ഇന്ന് അതിനുമപ്പുറും അടിസ്ഥാന സൗകര്യ വികസനം,വിമാനത്താവളങ്ങളുടെയും തുറമുഖങ്ങളുടെയും നടത്തിപ്പ് , കൽക്കരി, സിമന്റ്, മീഡിയ, ഓയിൽ& ഗ്യാസ് തുടങ്ങി രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി ബിസിനസ്സുകൾ അദാനി ഗ്രൂപ്പിന് സ്വന്തമായിഉണ്ട്.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here