ഐടി മേഖലയിൽ പുതിയ തൊഴിൽ സാധ്യത തുറന്ന് ജിസിസി കൾ

0
93

കൊറോണയും അതിന് ശേഷം ആരംഭിച്ച റഷ്യ ഉക്രൈൻ പ്രശ്നങ്ങളും ഇറാൻ ഇസ്രയിൽ ഫലസ്തീൻ വിഷയങ്ങളും അതിൽ വിവിധരാജ്യങ്ങളുടെ നില പാടുകളും എല്ലാം ചേർന്ന് ലോകത്തെയാകമാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിൻ്റെ ഫലമായി വിവിധമേഖലകളിൽ രൂക്ഷമായ തൊഴിൽ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന സമയമാണ് ഇപ്പോൾ. അതിൽ തന്നെ ഏറ്റവും അധികം പിരിച്ചുവിടലുകൾ ഉണ്ടായിട്ടുള്ളത് ഐടി രംഗത്താണ്. ഇപ്പോൾ ഐ ടി മേഖലയിൽ പുതിയ പ്രതീക്ഷയാവുകയാണ് ജിസിസികൾ അതവാ ഗ്ലോബൽ കപ്പാസിറ്റി സെൻ്ററുകൾ. ജിസിസികളിലേക്ക് ഇപ്പോൾ ആഭ്യന്തര ഐ ടി കമ്പനികൾ നടത്തുന്നതിനെക്കാൾ കൂടുതൽ നിയമനങ്ങൾ നടക്കുന്നു എന്നാണ് ലഭ്യമാക്കപ്പെടുന്ന വിവരം. ഏറ്റവും കൂടുതൽ പ്രവർത്തിപരിചയമുള്ള മുതിർന്ന ജീവനക്കാരെ ജിസിസി കൾ കൂടുതലായി അവരുടെ കമ്പനികളിലേക്ക് നല്ല പ്രതിഫലം കൊടുത്തു കൊണ്ടാണ് ഉദ്യോഗാർത്ഥികളെ സ്വന്തമാക്കുന്നത്. മെറ്റ പോലുള്ള മാതൃ കമ്പനികൾക്ക് വേണ്ട സേ വനങ്ങൾ നൽകുന്നതിനായാണ് ജിസിസി കൾ രൂപികരിച്ചിട്ടുള്ളത്. ഐടി സേവനങ്ങൾ, റിസർച്ച്&ഡെവലപ്മെൻ്റ്, ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിങ്ങ് തുടങ്ങി വിവിധ തരത്തിലുള്ള സേവനങ്ങളാണ് ഇവ നൽകുന്നത്. ഏറ്റവും മികച്ച റിസൾട്ട് ചെലവുകൾ കുറച്ച് കാര്യക്ഷമത കൂട്ടുക എന്നത് കൂടിയാണ് ജിസിസി കൾ കൊണ്ട് ഉദ്ദേശിക്കുന്നത്.

ഭാരതത്തിൽ ഇത്തരത്തിൽ സെൻ്ററിന് തുടക്കം കുറിച്ചത് ടെക്സാസ് ഇൻസ്ട്രുമെൻ്റ്സാണ്.തുടർന്ന് അഡോബി ഒറാക്കിൾ,ഗൂഗിൾ, ഐബിഎം ,മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പന്മാരും അവരുടെ ജിസിസി കൾ ആരംഭിച്ചു. ഇപ്പോൾ ഭാരതത്തിലെ ജിസിസി മേഖല അതിവേഗം വളർച്ചപ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്താകമാനമുള്ള ജിസിസി കളുടെ 50% ഭാരതത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 2030 കഴിയുന്നതോടെ രാജ്യത്താകമാനം 2400 ജിസിസി കൾ ഉണ്ടാകുമെന്നും 4.5 ദശലക്ഷത്തോളം തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദ്ഗധരുടെ നിഗമനം നിലവിൽ ഭാരതത്തിലാകമാനം 1580 ജിസിസി കളാണ് പ്രവർത്തിക്കുന്നത്. അതിലെല്ലാം ചേർന്ന് 1.6 ദശലക്ഷം പ്രൊഫഷണലുകൾ ജോലി ചെയ്യുന്നുണ്ട് ഇപ്പോൾ. ഏറ്റവും അധികം ജിസിസി കൾ ഉള്ളത് ഐടി നഗരമായ ബംഗ്ലൂരുവിലാണ്. പൂനെ, ഹൈദരാബാദ്, ചെന്നൈ,മുംബൈ തുടങ്ങിയ നഗരങ്ങളിലാണ് ബാക്കിയുള്ള വ പ്രവർത്തിക്കുന്നത്.


പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുവാനും അത് ഉൽപ്പന്നമായി വികസിപ്പിക്കുവാനും മാതൃ കമ്പനികൾക്ക് അതിനായി മികച്ച പിന്തുണ നൽകുകയുമാണ് ജിസിസി കൾ. ഈ രംഗത്ത് കൂടുതൽ വികസനം ഉണ്ടാകുന്നത് ഭാരതത്തിൽ ഐ ടി ടെക്നോളജി മേഖലയിൽ വലിയ കുതിപ്പിന് കാരാണമാകുമെന്ന് ഉറപ്പാണ്. ആർട്ടിഫിഷ്യൽ ഇൻ്റിലിജെൻസ് രംഗത്ത് വലിയ പദ്ധതികൾ പ്ലാൻ ചെയ്തു കൊണ്ടിരിക്കുന്ന ഭാരതത്തിന് ജിസിസി രംഗത്തെ മുന്നേറ്റം വലിയ മുന്നേറ്റത്തിന് വഴി തുറക്കും. വിവിധ മേഖലകളിലായി വലിയ തോതിലുള്ള മനുഷ്യവിഭവശേഷി ഉപയോഗിക്കേണ്ടി വരുന്നതിനാൽ ഐ ടി രംഗത്തെ തൊഴിൽ നഷ്ട്ടം കുറയ്ക്കുക കൂടിയാണ് ജിസിസി കൾ ചെയ്യുക.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here