പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിൻ്റെ പുതുക്കിയ ക്രെഡിറ്റ് കാർഡ് ഫീസുകൾ പ്രാബല്യത്തിൽ വന്നു. 50,000 രൂപ വരെയുള്ള വിവിധ പേയ്മെൻ്റുകൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുമ്പോൾ ഫീസ് ബാധകമല്ല.50,000 ന് മുകളിൽ ഇടപാട് നടത്തുമ്പോൾ ഓരോ ഇടപാടിനും ഒരു ശതമാനം ഫീസ് ഈടാക്കും. 3,000 രൂപ വരെയാണ് പരമാവധി ഇടാക്കുന്ന ഫീസ്.ഇൻഷൂറൻസ് ഇടപാടുകൾക്ക് പുതുക്കിയ ഫീസ് ബാധകമാകില്ലെന്നാണ് അറിയുന്നത്.
എണ്ണയടിക്കുവാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതും ഇനി ലാഭകരമാകില്ല’. പതിനഞ്ചായിരം രൂപയ്ക്ക് മുകളിലാണ് തുക വരുന്നതെങ്കിൽ ഒരു ശതമാനം ഫീസ് ഈടാക്കും. 3000 രൂപയാകും ഓരോ ഇടപാടിനും ഇടാക്കുന്ന പരമാവധി ഫീസ്.മറ്റ് ആപ്പുകളിലൂടെ നടത്തുന്ന വിദ്യാഭ്യാസ സംബന്ധിയായ ഇടപാടുകൾക്കും ഒരു ശതമാനം ഫീസ് ഇടക്കും.വിദേശ രാജ്യത്തെ പഠനങ്ങൾക്ക് അവരുടെ വെബ്സൈറ്റുകൾ വഴിയോ പിഒഎസ് വഴിയോ ഇടപാട് നടത്തുമ്പോൾ ഫീസ് ഈടാക്കില്ല. പേടിഎം,മോബിക്വിക്ക് ക്രെഡ് എന്നിവ വഴി വാടക അടച്ചാൽ ഒരു ശതമാനമാകും ഫീസ് ഈടാക്കുക. പരമാവധി ഓരോ ഇടപാടിനും 3,000 രൂപ ഈടാക്കും.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള വിദേശ പേയ്മെന്റ് ഇടപാടുകൾക്കും ഇനി ചെലവേറും. ഓരോ ക്രോസ്- കറൻസി ഇടപാടിനും ഫീസ് 3.5 ശതമാനം തുക നൽകണം .ക്രെഡിറ്റ് കാർഡ് തിരിച്ചടവുകൾ വൈകിയാൽ ഇനിമുതൽ ഔട്ട്സ്‌റ്റാൻഡിങ് തുകയ്ക്ക് 100 മുതൽ 300 രൂപവരെയായിരിക്കും ഫീസ് ഈടാക്കുക. ക്രെഡിറ്റ് കാർഡ് ഉപയോഗത്തിലൂടെ ലഭിച്ച റിവാർഡ് പോയിന്റ്സ് ക്ലെയിം ചെയ്യാനോ ( ക്യാഷ്ബാക്ക് നേടാനോ ഇനി 50 രൂപ നൽകണം.ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതു വഴി, ബാങ്കിന് കൊടുക്കാനുള്ള തുകയ്ക്ക് 3.75 ശതമാനമാണ് പലിശ ഈടാക്കുക. ക്രെഡിറ്റ് കാർഡ് ഇടപാട് നടന്ന ദിവസം മുതൽ തുക അടച്ചുതീർക്കുംവരെയുള്ള ദിവസം വരെയാകും ഇത്ക്രെഡിറ്റ് കാർഡ് വഴി ഇഎംഐ തുക അടക്കുന്നതിന് പ്രോസസിങ് ഫീസ് 299രൂപ പ്രോസസിങ് ഫീസായി നൽകണംഎച്ച്ഡിഎഫ്സി ബാങ്കിനു പിന്നാലെ മറ്റ് ക്രെഡിറ്റ് കാർഡ് സൗകര്യം നൽകുന്ന കമ്പനികളും അവരുടെ കാർഡുകൾ ഉപയോഗിക്കുന്നതിൻ്റെ ഫീസുകൾ ഉയർത്തിയേക്കുമെന്നാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്
ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി…
https://www.youtube.com/watch?v=V-skhp_Rv44 'നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ മുന്നിൽ ശത്രുക്കളെ കണ്ടാൽ, ഒരു കാര്യം ഉറപ്പിക്കാം, നമ്മൾ തിരഞ്ഞെടുത്ത വഴിയും ദിശയും കൃത്യമാണ്'.…
ബ്ലോക്ക്ബസ്റ്റർ ചിത്രം ‘തല്ലുമാല’യ്ക്കു ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
https://youtu.be/uAMmUuZYX1I?si=N9gaVEYIyZ8uAh0b വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന…
https://www.youtube.com/watch?v=-6wvnuMYIAQ നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ്…
https://youtu.be/acCVmR5RrN0?si=1LW95bl9T-3nH4y2 ഏറെ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ആലപ്പുഴ ജിംഖാന“ ഏപ്രിൽ പത്തിന് വിഷു റിലീസായി…