ഫാന്റസിക്കൊപ്പം ചിരിയുടെ അമിട്ട് തീർത്ത് പ്രേക്ഷകൻ്റെ ഉള്ളം നിറയ്ക്കുന്ന തീയറ്റർ കാഴ്ച്ചയാണ് “ഹലോ മമ്മി” നൽകുന്നത്. നവാഗതനായ സംവിധായകനും പുതിയ നിർമ്മാണ കമ്പനിയും പ്രേക്ഷകരുടെ മനസ്സറിയാൻ കഴിയുന്ന എഴുത്തുകാരനും ചേർന്നാൽ വിജയമുണ്ടാക്കാൻ കഴിയുമെന്നതിൻ്റെ ഉദാഹരണമാണ് ഈ ചിത്രം. ഷറഫുദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തിയ ഹലോ മമ്മി നവാഗതനായ വൈശാഖ് എലൻസാണ് സംവിധാനം. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സാൻജോ ജോസഫ് ആണ്. ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫാന്റസി കോമഡി ചിത്രമായി ഒരുക്കിയ ഹലോ മമ്മിയുടെ ട്രൈലെർ വമ്പൻ ഹിറ്റായി മാറിയിരുന്നു. അത്കൊണ്ട് തന്നെ വലിയ പ്രേക്ഷക പ്രതീക്ഷയും ചിത്രത്തിനുണ്ടായിരുന്നു. ആ പ്രതീക്ഷകൾ തെറ്റിയിട്ടില്ല എന്ന് തന്നെയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്ന മികച്ച പ്രതികരണവും.
ഷറഫുദീൻ അവതരിപ്പിക്കുന്ന ബോണി, ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്ന സ്റ്റെഫി എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. വിവാഹം കഴിക്കാതെ ഉഴപ്പി നടക്കുന്ന ബോണി, സ്റ്റെഫിയെ കാണുന്നതോടെ തീരുമാനം മാറ്റുന്നു. സ്റ്റെഫിയുടെ എല്ലാ കണ്ടീഷനും അംഗീകരിച്ച് കൊണ്ട് തന്നെ ബോണി വിവാഹത്തിന് സമ്മതിക്കുന്നു. എന്നാൽ വിവാഹം കഴിച്ച് സ്റ്റെഫിക്കൊപ്പം ജീവിതം തുടങ്ങുന്ന ബോണിയെ കാത്തിരിക്കുന്നത് ഒരു ആത്മാവ് ആണ്. പിന്നീട് ആ ആത്മാവും ബോണിയും തമ്മിലുള്ള രസകരമായ പോരാട്ടവും തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് ‘ഹലോ മമ്മി’ അവതരിപ്പിക്കുന്നത്. ജീവിതം എങ്ങോട്ട് ഒഴുകുന്നോ അങ്ങോട്ട് ഓടുന്ന ബോണിയും അവനെ പറ്റാവുന്ന കുഴിയിലെല്ലാം കൊണ്ടിറക്കുന്ന സുഹൃത്ത് ബിച്ചുവും. ബോണിയെക്കാൾ തല്ലിപ്പൊളിയായ കാശുകാരൻ അപ്പനും ബോണിയെ രക്ഷപ്പെടുത്താൻകൊണ്ടുപോയി കുരിക്കിലാക്കുന്ന അളിയനും എല്ലാവരും ചേർന്ന് പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്.
ചിത്രത്തിൻ്റെ എഡിറ്ററും ഛായാഗ്രഹകനും വി എഫ് എക്സ് ടീമും ആർട്ട് ഡയറക്ടറും ചേർന്ന് സിനിമയെ അതിൻ്റെ എല്ലത്തരത്തിലുള്ള രസചരടും പെട്ടിപ്പോകാതെ നിലനിർത്താൻ സഹായിക്കുന്നുണ്ട്. കഥയിലെ ഫാന്റസി എലമെന്റ് ചിത്രത്തെ പുതുമയേറിയ ഒരു അനുഭവമാക്കി മാറ്റുന്നതിൽ കൃത്യമായ പങ്കു വഹിച്ചിട്ടുണ്ട്. ആ ഫാന്റസി എലമെന്റ് ഏറെ വിശ്വസനീയമായ രീതിയിൽ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നതിലും സംവിധായകനും എഴുതക്കാരനും വിജയം നേടിയിട്ടുണ്ട്. കോമഡി, റൊമാൻസ്, ഹൊറർ എന്നിവയൊക്കെ കൃത്യമായ ഫോർമുലയാണ് ഹലോ മമ്മിയെ തീർത്തും രസകരമാകുന്നത്.
ബോണി ആയി ഷറഫുദീൻ ഗംഭീര പ്രകടനം കാഴ്ച വെച്ചപ്പോൾ ഐശ്വര്യ ലക്ഷ്മിയും തന്റെ വേഷം മനോഹരമായി തന്നെ ചെയ്തു ഫലിപ്പിച്ചു. ഷറഫുദീൻ എന്ന നടൻ വീണ്ടും അനായാസമായി കഥാപാത്രമായി മാറിയപ്പോൾ ഐശ്വര്യ ലക്ഷ്മിയുടെ ഊർജ്ജസ്വലമായ കഥാപാത്രം നടിയുടെ വ്യത്യസ്തമായ പ്രകടനം കൊണ്ടും ശ്രദ്ധേയമായി. കൂടാതെ സണ്ണി ഹിന്ദുജ , അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി തന്നെ ചെയ്തു.
പ്രവീൺ കുമാറിന്റെ ഛായാഗ്രഹണം ചിത്രത്തിന്റെ കഥാ പശ്ചാത്തലം പ്രേക്ഷകരുടെ മനസ്സിൽ പതിപ്പിച്ചപ്പോൾ ചാമൻ ചാക്കോ എഡിറ്റിംഗിലൂടെ ആ ദൃശ്യങ്ങൾക്ക് പാകതയും കരുത്തും നൽകുന്നതിൽ വിജയിച്ചു. ജേക്സ് ബിജോയുടെ സംഗീതം ചിത്രത്തിന്റെ വേഗതയ്ക്ക് മാറ്റ് കൂട്ടുന്നുണ്ട്. ചിത്രത്തിലെ വി എഫ് എക്സ് നിലവാരവും എടുത്ത് പറഞ്ഞു തന്നെ അഭിനന്ദിക്കപ്പെടേണ്ട ഒന്നാണ്.
എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ തന്നെയാണ് ‘ഹലോ മമ്മി’. ഏറെ നാളുകൾക്ക് ശേഷം പ്രേക്ഷകർക്ക് കുടുംബ സമേതം ആസ്വദിക്കാനുളള ചിത്രം എന്ന നിലയിൽ കാഴ്ച്ചയ്ക്കായി ‘ഹലോ മമ്മി’യ്ക്ക് ടിക്കറ്റെടുക്കാം.
ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി…
https://www.youtube.com/watch?v=V-skhp_Rv44 'നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ മുന്നിൽ ശത്രുക്കളെ കണ്ടാൽ, ഒരു കാര്യം ഉറപ്പിക്കാം, നമ്മൾ തിരഞ്ഞെടുത്ത വഴിയും ദിശയും കൃത്യമാണ്'.…
ബ്ലോക്ക്ബസ്റ്റർ ചിത്രം ‘തല്ലുമാല’യ്ക്കു ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
https://youtu.be/uAMmUuZYX1I?si=N9gaVEYIyZ8uAh0b വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന…
https://www.youtube.com/watch?v=-6wvnuMYIAQ നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ്…
https://youtu.be/acCVmR5RrN0?si=1LW95bl9T-3nH4y2 ഏറെ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ആലപ്പുഴ ജിംഖാന“ ഏപ്രിൽ പത്തിന് വിഷു റിലീസായി…