‘ആസ്പിരന്റ്സ്’ ഫെയിം സണ്ണി ഹിന്ദുജ മലയാളത്തിലേക്ക് ! പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങി ‘ഹലോ മമ്മി’യിലെ ‘അഷബ’…

0
32

ടിവിഎഫ് ‘ആസ്പിരന്റ്സ്’ എന്ന വെബ് സീരിസിലെ സന്ദീബ് ഭയ്യ എന്ന കഥാപാത്രത്തെ ​ഗംഭീരമായ് അവതരിപ്പിച്ച് പ്രേക്ഷകരെ ഒന്നടങ്കം കൈപ്പിടിയിലാക്കിയ താരമാണ് സണ്ണി ഹിന്ദുജ. ‘ദി ഫാമിലി മാൻ’, ‘ദി റെയിൽവേ മെൻ’ എന്നീ വെബ് സീരിസിലും ‘ജാമുൻ’, ‘സൈക്കിൾ കിക്ക്’, ‘പിങ്കി മെംസാബ്’, ‘യോദ്ധ’ തുടങ്ങിയ ചിത്രങ്ങളിലും മുഖ്യ വേഷങ്ങളിലെത്തിയ താരത്തിന്റെ ആദ്യ മലയാള സിനിമയാണ് വൈശാഖ് എലൻസ് സംവിധാനം നിർവഹിക്കുന്ന ‘ഹലോ മമ്മി’. ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും നായകനും നായികയുമായ് വേഷമിടുന്ന ഈ ചിത്രത്തിൽ ‘അഷബ’ എന്ന കഥാപാത്രമായാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഇതൊരു ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ ചിത്രം ആയതിനാൽ തന്നെ വേറിട്ട വേഷപ്പകർച്ചയിലും ഭാവ പ്രകടനങ്ങളോടും കൂടിയാണ് സണ്ണി ഹിന്ദുജയുടെ ആ​ഗമനം. ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവരാണ് നിർമ്മാതാക്കൾ. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമ്മാതാക്കൾ.

മധ്യപ്രദേശിലെ ഇൻഡോറിലെ ഒരു സിന്ധി കുടുംബത്തിൽ ജനിച്ച സണ്ണി ഹിന്ദുജ തന്റെ പ്രഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII)യിൽ നിന്നാണ് അഭിനയത്തിൽ പരിശീലനം നേടിയത്. 2010-ൽ പുറത്തിറങ്ങിയ ‘ഷാപിത്: ദ കഴ്‌സ്ഡ്’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവടുവെച്ച താരം വിരലിലെണ്ണാവുന്ന ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളൂ എ​ങ്കിലും അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം വ്യത്യസ്തത പുലർത്തുന്നതാണ്. സിനിമയിൽ മാത്രമല്ല സ്പ്രൈറ്റ്, കോണ്ടനന്റൽ കോഫി തുടങ്ങിയവയുടെ പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

തീർത്തും എപിക് ഫീൽ നൽകുന്ന കഥാപാത്രമാണ് ‘അഷബ’ എന്നാണ് അറിയാൻ കഴിഞ്ഞത്. സണ്ണി ഹിന്ദുജയുടെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. സാൻജോ ജോസഫ് കഥ, തിരക്കഥ എന്നിവ കൈകാര്യം ചെയ്യുന്ന ചിത്രം നവംബർ 21 മുതൽ തിയറ്ററുകളിലെത്തും. പ്രേക്ഷകരുടെ പ്രിയ താങ്ങളായ അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം: പ്രവീൺ കുമാർ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു. രി, സുഹൈൽ കോയ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, ക്രിയേറ്റിവ്‌ ഡയറക്റ്റർ: രാഹുൽ ഇ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈൻ: സാബു മോഹൻ, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആർ വാരിയർ, വി എഫ് എക്സ്: പിക്റ്റോറിയൽ എഫ്എക്‌സ്, സംഘട്ടനം: കലൈ കിങ്സൺ, പി സി സ്റ്റണ്ട്സ്, കൊറിയോഗ്രാഫി: ഷെരീഫ്, സ്റ്റിൽസ്: അമൽ സി സദർ, ഡിസൈൻ: ടെൻ പോയിന്റ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, പിആർ&മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്‌സ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here