എം ടി വാസുദേവൻ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി പ്രിയദർശൻ, രഞ്ജിത്ത്, ജയരാജ്, സന്തോഷ് ശിവൻ, രതീഷ് അമ്പാട്ട്, മഹേഷ് നാരായണൻ, അശ്വതി വി നായർ (എം.ടി.യുടെ മകൾ), ശ്യാമപ്രസാദ് എന്നീ എട്ട് സംവിധായകർ സംവിധാനം നിർവഹിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ആന്തോളജി ചിത്രമായ ‘മനോരഥങ്ങൾ’ മലയാളം, തമിഴ്, ഹിന്ദി, കന്നട, തെലുങ്ക് എന്നീ 5 ഭാഷകളിലായ് ZEE5 എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ 2024 ഓഗസ്റ്റ് 15ന് റിലീസ് ചെയ്തു. സരിഗമ ഇന്ത്യയും ന്യൂസ് വാല്യു പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കിയ ചിത്രം സരിഗമ ഇന്ത്യക്ക് വേണ്ടി വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ, രോഹിത് ദീപ് സിങ്, ജയ് പാണ്ഡ്യ, രാജേഷ് കെജരിവാൾ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.
‘ശിലാലിഖിതം’, ‘ഓളവും തീരവും’, ‘കടുകെണ്ണവാ ഒരു യാത്ര കുറിപ്പ്’, ‘സ്വർഗം തുറക്കുന്ന സമയം’, ‘അഭയം തേടി വീണ്ടും’, ‘കടൽക്കാറ്റ്’, ‘ഷെർലക്ക്’, ‘കാഴ്ച’, ‘വിൽപ്പന’ എന്നീ പേരുകളോടെ എത്തിയ ‘മനോരഥങ്ങൾ’ക്കായ് അണിനിരന്നത് സൗത്ത് ഇന്ത്യയിലെ വമ്പൻ താരങ്ങളായ കമൽ ഹാസൻ, മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ, ഇന്ദ്രജിത്ത് സുകുമാരൻ, ആസിഫ് അലി, ഇന്ദ്രൻസ്, ബിജു മേനോൻ, നെടുമുടി വേണു, സിദ്ദിഖ്, മാമുക്കോയ, രഞ്ജി പണിക്കർ, കൈലാഷ് നാഥ്, ഹരീഷ് പേരടി, വിനീത്, നരേൻ, ഹരീഷ് ഉത്തമൻ, ഉജ്ജ്വൽ ചോപ്ര, അപർണ ബാലമുരളി, പാർവതി തിരുവോത്ത്, മധുബാല, നദിയ മൊയ്തു, ഇഷിത് യാമിനി, സുരഭി ലക്ഷ്മി, അനു മോൾ, കലാമണ്ഡലം സരസ്വതി, ആൻ അഗസ്റ്റിൻ, ദുർഗ കൃഷ്ണ, ശാന്തി കൃഷ്ണ, ചിത്ര അയ്യർ, ശിവദ, ഗീതി സംഗീതിക, കെ പി എസി ലീല, രമ്യ സുരേഷ്, നിളാ ഭാരതി, പ്രാർത്ഥന, നന്ദു പൊതുവാൾ, നസീർ സക്രാന്തി, ടി ജി രവി, വിനോദ് കോവൂർ, വിജയൻ, മണികണ്ഠൻ പട്ടാമ്പി, കാരന്തൂർ, ടി സുരേഷ് ബാബു, വിനീഷ്, ശശി എഞ്ഞിക്കൽ, മാധവ്, തെന്നൽ അഭിലാഷ് തുടങ്ങിവരാണ്.
മോഹൻലാൽ നായകനായ ‘ഓളവും തീരവും’ ബിജു മേനോൻ നായകനായ ‘ശിലാലിഖിതം’വുമാണ് പ്രിയദർശൻ സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങൾ. മമ്മൂട്ടിയെ നായകനാക്കി ശ്രീലങ്കയിൽ ചിത്രീകരിച്ച ‘കടുഗണ്ണാവ ഒരു യാത്ര കുറിപ്പ്’ന്റെ സംവിധാനം രഞ്ജിത്താണ് നിർവഹിച്ചത്. പാർവതി തിരുവോത്ത്, കലാമണ്ഡലം സരസ്വതി, ഹരീഷ് ഉത്തമൻ, നരേൻ എന്നിവർ അഭിനയിച്ച ‘കാഴ്ച’ ശ്യാമപ്രസാദും ഇന്ദ്രൻസ്, രഞ്ജി പണിക്കർ, സുരഭി ലക്ഷ്മി, കൈലാഷ് നാഥ് തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തിയ ‘സ്വർഗം തുറക്കുന്ന സമയം’ ജയരാജും സംവിധാനം ചെയ്തു. ഫഹദ് ഫാസിൽ, നദിയ മൊയ്തു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘ഷെർലക്ക്’ മഹേഷ് നാരായണന്റെ സംവിധാനത്തിലാണ് എത്തിയത്. ചിത്രത്തിന്റെ ചിത്രീകരണം കാനഡയിലായിരുന്നു. സിദ്ദീഖ് മുഖ്യവേഷം കൈകാര്യം ചെയ്ത ‘അഭയം തേടി വീണ്ടും’ സന്തോഷ് ശിവൻ സിനിമയാക്കിയപ്പോൾ ഇന്ദ്രജിത്ത് സുകുമാരൻ, അപർണ ബാലമുരളി, ആൻ അഗസ്റ്റിൻ എന്നിവർ അണിനിരന്ന ‘കടൽക്കാറ്റ്’ന്റെ സംവിധാനം രതീഷ് അമ്പാട്ട് നിർവഹിച്ചു. എംടിയുടെ മകളും പ്രശസ്ത നർത്തകിയുമായ അശ്വതി വി നായർ സംവിധാനം ചെയ്ത ‘വിൽപ്പന’യിൽ ആസിഫ് അലിയും മധുബാലയുമാണ് അഭിനേതാക്കളായെത്തിയത്.
ചിത്രത്തിന്റെ ആദ്യ ട്രെയ്ലർ മമ്മുട്ടി റിലീസ് ചെയ്തപ്പോൽ രണ്ടാമത്തെ ട്രെയ്ലർ മോഹൻലാലാണ് പ്രകാശനം ചെയ്തത്. എംടിയുടെ മകളും നർത്തകിയുമായ അശ്വതി വി നായരാണ് പ്രൊജക്ടിൻ്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ. ചിത്രത്തിലെ ഒൻപത് സിനിമകളെ ഏകോപിച്ചത് സംവിധായകനും ‘മനോരഥങ്ങൾ’ടെ ലൈൻ പ്രൊഡ്യൂസറുമായ സുധീർ അമ്പലപ്പാടാണ്. ചിത്രത്തിന്റെ എക്സിക്യൂഷൻ നിർവഹിച്ചത് എം.ടി യുടെ കമ്പനിയായ ന്യൂസ് വാല്യുയാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: ആശിഷ് മെഹറ, അനുരോധ് ഹുസൈൻ, കോ-പ്രൊഡ്യൂസേർസ്: സാഹിൽ എസ് ശർമ, അശ്വതി വി നായർ, പോസ്റ്റ് പ്രൊഡ്യൂസർ: അരുൺ സുബ്രമണ്യൻ (ന്യൂസ് വാല്യു), ഫൈനാൻസ് കൺട്രോളർ: അനീസ് ബിൻ അലി (ന്യൂസ് വാല്യു).
ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി…
https://www.youtube.com/watch?v=V-skhp_Rv44 'നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ മുന്നിൽ ശത്രുക്കളെ കണ്ടാൽ, ഒരു കാര്യം ഉറപ്പിക്കാം, നമ്മൾ തിരഞ്ഞെടുത്ത വഴിയും ദിശയും കൃത്യമാണ്'.…
ബ്ലോക്ക്ബസ്റ്റർ ചിത്രം ‘തല്ലുമാല’യ്ക്കു ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
https://youtu.be/uAMmUuZYX1I?si=N9gaVEYIyZ8uAh0b വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന…
https://www.youtube.com/watch?v=-6wvnuMYIAQ നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ്…
https://youtu.be/acCVmR5RrN0?si=1LW95bl9T-3nH4y2 ഏറെ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ആലപ്പുഴ ജിംഖാന“ ഏപ്രിൽ പത്തിന് വിഷു റിലീസായി…