ഇന്ത്യയിലെ ആദ്യത്തെ ഇലട്രിക്ക്കാർ പുറത്തിറങ്ങിയിട്ട് 31 വർഷം പൂർത്തിയാകുമ്പോൾ മലയാളികൾക്ക് അഭിമാനിക്കം ആ കാർ പിറവികൊണ്ടത് കേരളത്തിൻ്റെ മണ്ണിൽ ആയിരുന്നു എന്നത് കൊണ്ട് മാത്രം. ലൗ ബേഡ് എന്ന കുഞ്ഞൻ ഇലട്രിക്ക് കാർ പുറത്തിറക്കിയത് ചാലക്കുടിയിൽ പ്രവർത്തിച്ചിരുന്ന എഡ്ഡി കറൻ്റ്സ് എന്ന കമ്പനിയായിരുന്നു. ചാലക്കുടിക്ക് പുറമേ കോയമ്പത്തൂരിലും ലവ്ബേർഡിന്റെ ഉത്പാദനം നടന്നിരുന്നു. ഈ രണ്ട് സീറ്റർ കാർ റീചാർജ് ചെയ്യാവുന്ന പോർട്ടബിൾ ബാറ്ററിയുടെ നേരിട്ടുള്ള കറന്റ്, ഇലക്ട്രിക് മോട്ടോർ സിസ്റ്റത്തിലാണ് കാർ പ്രവർത്തിച്ചിരുന്നത് .
രണ്ട് ആളുകൾക്ക് മാത്രം സഞ്ചരിക്കാൻ കഴിയുന്ന കുഞ്ഞൻകാർLovebird ന്റെ പ്രത്യേകതകൾ നോക്കാം
ഇലക്ട്രിക് ഡ്രൈവ്: Lovebird 48 വോൾട്ട് ഡൈസൽ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ഇലക്ട്രിക് വാഹനം ആയിരുന്നു.-
പരമാവധി വേഗത: 50-60 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ Lovebird-നു കഴിഞ്ഞു. ബാറ്ററി ലൈഫ്: ഒരു ചാർജിൽ ഏകദേശം 60 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിച്ചിരുന്നു.- ഓട്ടോമോട്ടീവ് ഡിസൈൻ: ഡിസൈൻ വളരെ സിമ്പിളായിരുന്നെങ്കിലും, ആ സമയം ഇന്ത്യൻ കാർ മാർക്കറ്റിൽ ഒരു പുതുമയായിരുന്നു.
ലഭ്യത : Lovebird മോഡൽ പരിമിതമായ വോള്യത്തിൽ മാത്രമേ വിപണിയിലെത്തിയിരുന്നുള്ളു, അതിനാൽ വളരെ കുറച്ച് കാറുകൾ മാത്രമേ വിറ്റുപോയിട്ടുള്ളു.
സാങ്കേതികവും പ്രായോഗികവുമായ വെല്ലുവിളികൾ:
ബാറ്ററി സാങ്കേതികവിദ്യ : 1993 -ലെ ബാറ്ററി സാങ്കേതികവിദ്യയിലെ പരിമിതികൾ, ബാറ്ററിയുടെ ലൈഫ്, ചാർജിംഗ് സമയം, ഫാസ്റ്റ് ചാർജിംഗ് സംവിധാനത്തിൻ്റെ അപര്യാപ്തതയും ബാറ്ററി പായ്ക്ക് പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം എട്ട് മണിക്കൂറുകളോളം എടുക്കുന്നു എന്നതും. 15 ഡിഗ്രി ഗ്രേഡ് പരിധി ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളും ഈ കുഞ്ഞൻ കാറിൻ്റെ (Lovebird)-ന്റെ മാർക്കറ്റിനെ ബാധിച്ചു.-
വിപണിയിൽ Lovebird-ൻ്റെ മികവുകൾ അങ്ങനെ അവതരിപ്പിക്കപ്പെട്ടില്ല, ഇത് വലിയ തോതിൽ കമ്പനിയുടെ വളർച്ചയെ തടസ്സപ്പെടുത്തി.-
പരിസ്ഥിതി ചിന്ത : പരിസ്ഥിതി സൗഹൃദത്വം ഉൾപ്പെടെയുള്ള ആധുനിക ചിന്തകൾക്ക് മുമ്പായിരുന്നു ഇത്, അതിനാൽ വിപണിയിൽ ആവേശം ഉണ്ടാക്കാൻ സാധിച്ചില്ല.ജപ്പാനിലെ യാസ്കവ ഇലക്ട്രിക് മാനുഫാക്ച്ചറിംഗ് കമ്പനിയുമായി സഹകരിച്ചാണ് എഡ്ഡി കറന്റ് കൺട്രോൾസ് (ഇന്ത്യ) ലിമിറ്റഡ് ലൗബേഡ് എന്ന കുഞ്ഞൻ കാർ നിർമിച്ചത്. ഈ കാർ ആദ്യമായി അവതരിപ്പിച്ചത് ഡൽഹിയിൽ നടന്ന ഓട്ടോ എക്സ്പോയിൽ ആയിരുന്നു.Lovebird ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹന സംരംഭങ്ങളിൽ ഒരു പ്രധാന മുന്നേറ്റമായിരുന്നുങ്കിലും, ബിസിനസ് മോഡൽ എന്ന നിലയിൽ ഇത് ചെറിയൊരു വിജയത്തിലേക്ക് മാത്രമാണ് എത്തിയത് എന്ന് പറയാം. ഇതിനുശേഷം, ഇന്ത്യൻ ഇലക്ട്രിക് വാഹന മാർക്കറ്റിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തുന്നതിനും പരിസ്ഥിതി സൗഹൃദത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ ഈ അടുത്തകാലത്താണ് വേഗത്തിലായത് എന്നത്, കാലത്തിന് മുന്നേ പിറന്ന പക്ഷിയായി വാഹന പ്രേമികൾക്ക് മനസ്സിൽ സൂക്ഷിക്കാം
കേരളത്തിന് അകത്തും പുറത്തും ഏറെ ഖ്യാതി നേടിയ മാർക്കോ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
https://youtu.be/lHrDDuFjhDY?si=_Qz4pijgDIy_rwGV ഡബ്സി, നീരജ് മാധവ്, തിരുമാലി, ബേബി ജീൻ, ഫെജോ, വേടൻ തുടങ്ങിയ ഹിറ്റ് റാപ്പേഴ്‌സിന്റെ ഗാനങ്ങൾ വാഴുന്ന മലയാള…
ഹിറ്റ് ചിത്രം കിനാവള്ളി ഫെയിം ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’. ആദ്യമായി ഒരുക്കിയ ചിത്രത്തിന്…
സൂപ്പർ താര പദവിലേക്ക് ഉയർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാകുന്ന 'ഗെറ്റ് സെറ്റ് ബേബി' റിലീസിന്…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…