മലയാള സിനിമയുടെ ഒരു ഭാഗം തന്നെയാണ് സുകുമാരന്റെയും നടി മല്ലിക സുകുമാരന്റെയും മക്കള്‍. പൃഥ്വിരാജ് സിനിമയ്ക്ക് പുറമെ സംവിധാന രംഗത്തേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഇതിലും വിജയം കണ്ടുതോടെ സംവിധാനത്തിലും സജീവമാവുകയാണ് പൃഥ്വിരാജ്. ഇതിനൊപ്പം തന്നെ അഭിനയരംഗത്ത് തുടരുന്നുണ്ട്. പൃഥ്വിരാജിന്റെ സഹോദരനും നടനുമായ ഇന്ദ്രജിത്തും സിനിമ മേഖലയില്‍ സജീവമാണ്. ഇതിനോടകം നായക കഥാപാത്രങ്ങളും വില്ലന്‍ കഥാപാത്രങ്ങളും ഇന്ദ്രജിത്ത് അവതരിപ്പിച്ചു കഴിഞ്ഞു. ഇതിനിടെ അനുജന് പിന്നാലെ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന് ഇന്ദ്രജിത്ത് പ്രഖ്യാപിച്ചിരുന്നു. തിരക്കഥ പൂര്‍ത്തിയായെങ്കിലും അടുത്ത വര്‍ഷമേ ചിത്രീകരണം നടക്കുമെന്ന് താരം അറിയിച്ചു.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത് ഇന്ദ്രജിത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളും പങ്കുവെച്ച ഒരു ചിത്രവും . ആ ചിത്രത്തിലെ വാക്കുകളുമൊക്കെയാണ് വീണ്ടും വൈറലായി മാറിയിരിക്കുന്നത്.
‘ഹൃദയത്തിലാണ് അവളെങ്കില്‍ മറക്കാം, പക്ഷേ ഹൃദയം അവളാണെങ്കില്‍ എങ്ങനെ മറക്കും’ എന്ന് കുറിച്ചിരിക്കുന്ന ഒരു കുറിപ്പ് ഇന്ദ്രജിത്ത് പങ്കുവെച്ച ഒരു കാര്‍ഡ് വീണ്ടും വൈറലായി മാറിയിരിക്കുകയാണ്. ഒരു വാലന്റൈന്‍സ് ഡേയിലാണ് ഇന്ദ്രജിത്ത് ഈ കുറിപ്പ് പങ്കുവെച്ചത്. 2012ല്‍ ഫെബ്രുവരി 14നായിരുന്നു നടന്‍ ഈ കുറിപ്പ് പങ്കിട്ടത്. ഇപ്പോള്‍ ആരാധകര്‍ ഈ കുറിപ്പ് വീണ്ടും വൈറലാക്കിയിരിക്കുകയാണ്.
ഏറെ നാളത്തെ പ്രണയത്തിനുശേഷം ആയിരുന്നു ഇന്ദ്രജിത്തിന്റെ വിവാഹം. മാതൃക ദമ്പതികള്‍ ആണ് ഇവര്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് മാറിനിന്ന പൂര്‍ണിമ വലിയൊരു ഇടവേളക്ക് ശേഷം തിരിച്ചു വന്നിരുന്നു. ഫാഷന്‍ ഡിസൈനിംങ്ങില്‍ പൂര്‍ണിമാ കഴിവ് തെളിയിച്ചു. ഇവരുടെ മക്കളും സിനിമയുടെ പല മേഖലകളിലായി പ്രവര്‍ത്തിക്കുന്നു.