ത്രില്ലർ സിനിമകളോട് മലയാളി പ്രേക്ഷകർക്ക് എപ്പോഴും പ്രത്യേക ഒരു ഇഷ്ടക്കൂടുതലുണ്ട്. കെ. ജി ജോർജ് അവതരിപ്പിച്ച ത്രില്ലർ ചിത്രങ്ങൾ മുതൽ മലയാളത്തിൽ ഒട്ടനവധി ത്രില്ലർ ഗണത്തിലുള്ള ചിത്രങ്ങൾ മലയാളത്തിൽ വന്നു പോയി. എന്നാൽ ഇന്ന് ഇന്റർനാഷണൽ നിലവാരത്തിലുള്ള ത്രില്ലർ ചിത്രങ്ങൾ കാണുന്ന മലയാളികളെ ഒരു സാധാരണ ത്രില്ലർ ചിത്രം കൊണ്ട് കൺവീൻസ് ചെയ്യിപ്പിക്കാൻ ബുദ്ധിമുട്ടാണ്.
മലയാള സിനിമാ കണ്ട ഏറ്റവും പ്രേക്ഷക പ്രീതി നേടിയ ക്രൈം സിനിമ പരമ്പരയാണ് ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ജിത്തു ജോസഫിന്റെ ചീഫ് ആസോസിറ്റായി വർഷങ്ങളയി വർക്ക് ചെയ്ത സുധീഷ് രാമചന്ദ്രൻ ആദ്യമായി ഇൻഡിപെൻഡൻഡ് സംവിധായകനായി ഒരുക്കുന്ന ‘ഇനി ഉത്തരം’ റിലീസിന് ഒരുങ്ങുന്നു. മികച്ച നടിയ്ക്കുള്ള അവാർഡ് നേടിയ അപർണ ബാലമുരളി പ്രധാന വേഷത്തിൽ എത്തുന്നുവെന്നാണ് ഇനി ഉത്തരത്തിന്റെ പ്രധാന ആകർഷണം.
സുധ കൊങ്കര സംവിധാനം ചെയ്ത സൂര്യ ചിത്രം സുരരെ പൊട്രൂവിലെ അഭിനയ മികവിനാണ് അപർണയെ തേടി ദേശീയ പുരസ്‌കാരം എത്തിയത്. സ്ത്രീ കേന്ദ്രികൃത ചിത്രമായി ഒരുങ്ങുന്ന ഇനി ഉത്തരം തികഞ്ഞ സസ്പെൻസ് ത്രില്ലർ സിനിമയായിരിക്കും. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രഞ്ജിത്ത് -ഉണ്ണി എന്ന ഇരട്ട തിരക്കഥകൃത്തുകളാണ്. നേരത്തെ പുറത്തു വിട്ട ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറുകളും ഏറെ ശ്രദ്ധേയമായിരുന്നു.
സസ്പൻസ് നിറച്ച ട്രെയിലറിന് നിറഞ്ഞ സ്വീകാര്യതയാണ് ലഭിച്ചത്. അപർണ അവതരിപ്പിക്കുന്ന ജാനകി എന്ന കഥാപാത്രം കാട്ടിനകത്തെ ഒരു പോലീസ് സ്റ്റേഷനിൽ വന്ന് തന്നൊരാളെ കൊന്നു കുഴിച്ചുമൂടി എന്ന് പറഞ്ഞാണ് ട്രെയിലർ തുടങ്ങുന്നത്. ജാനകി പറഞ്ഞ കഥകളിലൂടെ മുന്നോട്ട് പോകുന്ന കഥയിൽ മറ്റു ചില വഴികളിലേക്ക് കൂടി സിനിമ എത്തുന്നുവെന്ന് ട്രെയിലറിൽ സൂചന നൽകുന്നുണ്ട്. ചിത്രത്തിൽ അപർണയുടെ നായകനായി എത്തുന്നത് സിദ്ധാർഥ് മേനോനാണ്.എല്ലാ ഉത്തരത്തിനും ഓരോ ചോദ്യം ഉണ്ടാകുമെന്ന ടാഗ് ലൈൻ പോലെ നിറയെ ആകാംഷ ഉളവാക്കുന്ന സീനുകളാണ് ചിത്രത്തിന്റെ ട്രെയിലറിലും കാണാൻ സാധിക്കുന്നത്. ‘കൂട്ടത്തിന് ബുദ്ധിയില്ല സാറെ തനിയെ ചിന്തിക്കുന്നവനാണ് ബുദ്ധി’, ‘ചിലപ്പോൾ സത്യങ്ങളെക്കാളും തെളിവിനാണ് വില’ തുടങ്ങി ഒട്ടേറെ രോമാഞ്ചം കൊള്ളുന്ന ഡയലോഗുകൾ പറയുന്ന അപർണയുടെ കഥാപാത്രത്തെ ട്രെയിലറിൽ കാണുമ്പോൾ ഇത് അപർണ ബാലമുരളിയുടെ മലയാളത്തിലെ ശക്തമായ കഥാപാത്രമായിരിക്കുമെന്ന് സൂചന നൽകുന്നുണ്ട്. ചിത്രം ഒക്ടോബർ റിലീസായി തിയേറ്ററുകളിൽ എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
എസ് ഐ പ്രശാന്തിന്റെ വേഷത്തിലാണ് ചന്തു നാഥ് എത്തുന്നത്.ഇതിന് മുൻപ് മാലിക്കിലാണ് പോലീസ് വേഷത്തിൽ ചന്തുനാഥി നെ പ്രേക്ഷ്‌കർ കണ്ടത്.ചിത്രത്തിലെ അപർണയുടെ പ്രകടനം ഗംഭീരമെന്ന് ചന്തു പറഞ്ഞിരുന്നു. കഥാപാത്രത്തിലേക്കുള്ള ട്രാൻസ്‌ഫോർമേഷൻ എല്ലാം ഞെട്ടിപ്പിക്കുന്നതാണെന്നും, അപർണ തികച്ചും ബ്രില്ല്യന്റ് ആക്ടർ ആണെന്നും ചന്തു നാഥ് പറഞ്ഞു.യഥാർത്ഥ കുറ്റവാളിയിലേക്കുള്ള സസ്പെൻസ് യാത്രയാണോ ഇനി ഉത്തരം പറയുന്നതെന്ന് നമുക്ക് കാത്തിരുന്നു കാണാവുന്നതാണ്.
ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കളായി എത്തുന്നത്. ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹൃദയത്തിലൂടെ മലയാളികളുടെ മനം കവർന്ന ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം പകരും.
എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു. എഡിറ്റിംഗ് ജിതിൻ ഡി കെ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, റിനോഷ് കൈമൾ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ, സ്റ്റിൽസ് ജെഫിൻ ബിജോയ്, പരസ്യകല ജോസ് ഡോമനിക്, ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ.
ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി…
https://www.youtube.com/watch?v=V-skhp_Rv44 'നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ മുന്നിൽ ശത്രുക്കളെ കണ്ടാൽ, ഒരു കാര്യം ഉറപ്പിക്കാം, നമ്മൾ തിരഞ്ഞെടുത്ത വഴിയും ദിശയും കൃത്യമാണ്'.…
ബ്ലോക്ക്ബസ്റ്റർ ചിത്രം ‘തല്ലുമാല’യ്ക്കു ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
https://youtu.be/uAMmUuZYX1I?si=N9gaVEYIyZ8uAh0b വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന…
https://www.youtube.com/watch?v=-6wvnuMYIAQ നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ്…
https://youtu.be/acCVmR5RrN0?si=1LW95bl9T-3nH4y2 ഏറെ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ആലപ്പുഴ ജിംഖാന“ ഏപ്രിൽ പത്തിന് വിഷു റിലീസായി…