
നടിപ്പിൻ നായകൻ സൂര്യ മാസ്മരിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കങ്കുവ’യുടെ ട്രെയ്ലർ പുറത്തിറങ്ങി. ശിവയുടെ സംവിധാനത്തിൽ പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ഈ ചിത്രം 38 ഭാഷകളിലായ് 2024 ഒക്ടോബർ 10നാണ് തിയറ്റർ റിലീസ് ചെയ്യുന്നത്. 350 കോടിയാണ് ബജറ്റ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
ബോളിവുഡ് താരം ബോബി ഡിയോൾ വില്ലനായും ദിഷാ പഠാണി നായികയായും എത്തുന്ന ‘കങ്കുവ’ രണ്ട് ഭാഗങ്ങളായാണ് ഒരുക്കുന്നത്. ആദി നാരായണ തിരക്കഥ രചിച്ച ചിത്രത്തിലെ സംഭാഷണങ്ങൾ മദൻ കർക്കിയുടെതാണ്.


ഛായാഗ്രഹണം: വെട്രി പളനിസാമി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രഹണം: നിഷാദ് യൂസഫ്, കലാസംവിധാനം: മിലൻ, ആക്ഷൻ: സുപ്രീം സുന്ദർ.
