നടിപ്പിൻ നായകൻ സൂര്യ മാസ്മരിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കങ്കുവ’യുടെ ട്രെയ്ലർ പുറത്തിറങ്ങി. ശിവയുടെ സംവിധാനത്തിൽ പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ഈ ചിത്രം 38 ഭാഷകളിലായ് 2024 ഒക്ടോബർ 10നാണ് തിയറ്റർ റിലീസ് ചെയ്യുന്നത്. 350 കോടിയാണ് ബജറ്റ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
ബോളിവുഡ് താരം ബോബി ഡിയോൾ വില്ലനായും ദിഷാ പഠാണി നായികയായും എത്തുന്ന ‘കങ്കുവ’ രണ്ട് ഭാഗങ്ങളായാണ് ഒരുക്കുന്നത്. ആദി നാരായണ തിരക്കഥ രചിച്ച ചിത്രത്തിലെ സംഭാഷണങ്ങൾ മദൻ കർക്കിയുടെതാണ്.
ഛായാഗ്രഹണം: വെട്രി പളനിസാമി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രഹണം: നിഷാദ് യൂസഫ്, കലാസംവിധാനം: മിലൻ, ആക്ഷൻ: സുപ്രീം സുന്ദർ.
കേരളത്തിന് അകത്തും പുറത്തും ഏറെ ഖ്യാതി നേടിയ മാർക്കോ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
https://youtu.be/lHrDDuFjhDY?si=_Qz4pijgDIy_rwGV ഡബ്സി, നീരജ് മാധവ്, തിരുമാലി, ബേബി ജീൻ, ഫെജോ, വേടൻ തുടങ്ങിയ ഹിറ്റ് റാപ്പേഴ്‌സിന്റെ ഗാനങ്ങൾ വാഴുന്ന മലയാള…
ഹിറ്റ് ചിത്രം കിനാവള്ളി ഫെയിം ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’. ആദ്യമായി ഒരുക്കിയ ചിത്രത്തിന്…
സൂപ്പർ താര പദവിലേക്ക് ഉയർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാകുന്ന 'ഗെറ്റ് സെറ്റ് ബേബി' റിലീസിന്…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…