ഇന്ത്യൻ സിനിമ ആരാധകർക്ക് സുപരിചിതമായ നടി നടന്മാരാണ് കരീനയും ആമീർഖാനും. ഇരുവർക്കും നിരവധി ആരാധകർ ആണുള്ളത്. ബോളിവുഡിലെ പ്രശസ്ത നിർമ്മാതാവും സംവിധായകനുമാണ് കരൺ ജോഹർ. ധർമ്മ പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനി ഇദ്ദേഹം നടത്തുന്നുണ്ട്.
ഇദ്ദേഹം അവതരിപ്പിക്കുന്ന പ്രശസ്ത ഷോ ആണ് കോഫി വിത്ത് കരൺ. സാമാന്യം നല്ല പ്രേക്ഷകരുള്ള ഷോ ആണിത്. ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിൽ അതിഥികളായി എത്തുന്നത് കരീന കപൂറും അമീർഖാനുമാണ്. ഷോയ്ക്കിടയിൽ കരീന നടത്തിയ ചില പരാമർശങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
അമീർഖാനെ മുന്നിലിരുത്തി നിങ്ങളെക്കാൾ ഒരുപാട് മെച്ചം അക്ഷയ്കുമാർ ആണ് എന്നാണ് കരീന പറയുന്നത്. ഇദ്ദേഹത്തിൻറെ വസ്ത്രധാരണത്തെ കളിയാക്കിയും മാത്രമല്ല ഒരു ചിത്രം പൂർത്തിയാക്കുവാൻ എടുക്കുന്ന സമയം ചൂണ്ടിക്കാണിച്ചു ആയിരുന്നു കരീന ഇത്തരത്തിൽ പ്രസ്താവന നടത്തിയത്. എന്നാൽ ഇങ്ങനെ ഒരാളെ അധിക്ഷേപിക്കരുത് എന്നാണ് ആരാധകരുടെ പ്രതികരണം. വളരെ ആദ്ധ്യാത്മക രീതിയിലാണ് കരീന ഇതൊക്കെ പറയുന്നത്.
എന്തായാലും പുതിയ എപ്പിസോഡ് ആരാധകർ കാത്തിരിക്കുകയാണ്. ഈ എപ്പിസോഡിൽ തന്നെ ലൈംഗിക ബന്ധത്തെക്കുറിച്ച് ഉള്ള ചോദ്യത്തിന് കരൺ ജോഹറിന് അമീർഖാൻ നല്ല മറുപടി നൽകിയിരുന്നു. പ്രോമോ വീഡിയോ എന്തായാലും ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.