Business

കേരളത്തിലെ ഏറ്റവും മികച്ച ആനിമേഷൻ സ്റ്റാർട്ടപ്പ് കമ്പനിയായ ഭൂഷൺസ് ജൂനിയറും പ്രശ്സത കമ്പനിയായ ഷെമാരൂ എൻ്റർടെയ്ൻ്റ്മെൻ്റും കുട്ടികളുടെ വിനോദ മേഖലയിൽ ഒന്നിച്ച് സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി

ഇന്ത്യൻ ആനിമേഷൻ രംഗത്തെ ശ്രദ്ധേയരായ  ഭൂഷൺസ് ജൂനിയർ, ഷെമാരൂ എന്റർടെയ്ൻമെന്റുമായി തന്ത്രപരമായ ഒരു പങ്കാളിത്തം രൂപീകരിച്ചിരിക്കുന്നു. ഈ സഹകരണം ഭൂഷൺസ് ജൂനിയറിന്റെ ആകർഷകമായ കുട്ടികളുടെ ഉള്ളടക്കം, പ്രശസ്തമായ ആനിമേറ്റഡ് കഥാപാത്രങ്ങളും ഇന്ററാക്ടീവ് അനുഭവങ്ങളും ഉൾപ്പെടെ, ഷെമാരൂ വിൻ്റെ വിപുലമായ ഡിജിറ്റൽ, ടെലിവിഷൻ പ്ലാറ്റ്‌ഫോമുകളിൽ എത്തിക്കുകയാണ് പരസ്പര സഹകരണം കൊണ്ട് ലക്ഷ്യമിടുന്നത്.

ഭൂഷൺസ് ജൂനിയർ, ഇന്ത്യയിലെ കുട്ടികളുടെ വിനോദമേഖലയിലെ മുൻനിരയിൽ നിൽക്കുന്ന ടെക്-ടെയിന്മെന്റ് കമ്പനിയാണ്. ഐക്കോണിക് ഇന്ത്യൻ ആനിമേറ്റഡ് കഥാപാത്രങ്ങളെ ആസ്പദമാക്കി ആകർഷകമായ ഉള്ളടക്കം സൃഷ്ടിച്ച്, ആനിമേഷൻ പരമ്പരകൾ, കോമിക്സ്, ഗെയിംസ്, എ.ആർ/വി.ആർ അനുഭവങ്ങൾ, ഇന്ററാക്ടീവ് ടോയ്സ് എന്നിവയുടെ സമന്വയത്തിലൂടെ, കുട്ടികളുടെ വിനോദലോകത്ത് പുത്തൻ  തരംഗം തീർക്കുകയാണ് ഭൂഷൺസ് ജൂനിയർ.

വളരെ ഏറെ പാരമ്പര്യവും, വിനോദ-മാധ്യമമേഖലയിൽ വർഷങ്ങളായുള്ള പരിചയവും ഉള്ള ഷെമാരൂ എന്റർടെയ്ൻമെന്റ്, ഇന്ത്യയിലെ പ്രമുഖ വിനോദ നിർമ്മാണ കമ്പനികളിലൊന്നാണ് . മികച്ച ഉള്ളടക്കമുള്ള കണ്ടൻ്റുകൾ  വിതരണം ചെയ്തു കൊണ്ട്, വർഷങ്ങളായി ഷെമാരൂവിൻ്റെ സേവനങ്ങൾ പ്രേക്ഷകർക്കിടയിൽ വിശ്വാസ്യത നേടിയിരിക്കുന്നു.

ഇരു കമ്പനികളും തമ്മിലുള്ള പങ്കാളിത്തം, ഇന്ത്യയിലെ കുട്ടികളുടെ വിനോദലോകത്തെ പുതിയ പടവുകളിലേക്ക് ഉയർത്തുമെന്ന് കണക്കാക്കപ്പെടുന്നത്. ഉയർന്ന നിലവാരമുള്ള, സംസ്കാരപരമായി അനുയോജ്യമായ ഉള്ളടക്കം കുട്ടികളെ സന്തോഷിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നതിൽ, ഇരു കമ്പനികളും ഒരേ ദർശനമാണ് പങ്കിടുന്നത്.

ഭൂഷൺസ് ജൂനിയറിന്റെ ആദ്യ ആനിമേഷൻ പരമ്പരയായ “ജൂം താര റാ റാ” ഇതിനകം തന്നെ വിശാലമായ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. ഈ പരമ്പരയുടെ കോമിക്സ് പതിപ്പ്, ഭൂഷൺസ് ജൂനിയർ കോമിക്സ്, വെബ്‌ടൂൺസ്, ടാപ്പാസ് എന്നിവയിലൂടെ ലഭ്യമാണ്, കുട്ടികളുടെ വായനാനുഭവങ്ങളെ കൂടുതൽ ആകർഷകമാക്കുന്നു.

അതേസമയം, ഭൂഷൺസ് ജൂനിയർ, ആഗ്മെന്റഡ് റിയാലിറ്റിയും വിർച്വൽ റിയാലിറ്റിയും ഉൾപ്പെടുന്ന പുതിയ മേഖലകളിലേക്കും കടന്നുവരുന്നു. “ഭൂഷൺസ് ജൂനിയർ വേൾഡ്” എന്ന പുതിയ വിർച്വൽ റിയാലിറ്റി ആപ്പ് ജിയോ ഇമേഴ്സിൽ ഉടൻ ലോഞ്ച് ചെയ്യപ്പെടും, ഇത് കുട്ടികളെ പഠനവും വിനോദവും ഏകീകരിച്ച ഒരു മായാവിഷ്വത്തിലേക്ക് കൊണ്ടുപോകും.

ഷെമാരൂ എന്റർടെയ്ൻമെന്റുമായുള്ള ഈ സഹകരണം, ഭൂഷൺസ് ജൂനിയറിന്റെ ടെക്-ടെയിന്മെന്റ് യാത്രയിലെ ഒരു പ്രധാന ഘട്ടമായി മാറുന്നു. ഇന്ത്യയിൽ ഉയർന്ന നിലവാരമുള്ള, ടെക്-ഡ്രിവൻ കുട്ടികളുടെ ഉള്ളടക്കത്തിന്റെ വളർച്ചയിൽ ഈ മാറ്റം കൂടുതൽ ശക്തമാക്കുന്നു.

Swantham Lekhakan

Recent Posts

ട്രാൻസ്ജെൻഡർ അഭിനയിച്ചു..മരണമാസ്സിൽ കട്ട് !! സൗദിയിൽ വിലക്ക്, കുവൈത്തിൽ റീ എഡിറ്റ്..

ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ്‌ എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി…

1 week ago

മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമ ‘ബസൂക്ക’ നാളെ മുതൽ; റിലീസിനു മുൻപൊരു സാമ്പിൾ വെടിക്കെട്ട്..

https://www.youtube.com/watch?v=V-skhp_Rv44 'നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ മുന്നിൽ ശത്രുക്കളെ കണ്ടാൽ, ഒരു കാര്യം ഉറപ്പിക്കാം, നമ്മൾ തിരഞ്ഞെടുത്ത വഴിയും ദിശയും കൃത്യമാണ്'.…

1 week ago

ആലപ്പുഴ ജിംഖാന ടീമിന് പ്രശംസയുമായി ശിവകാർത്തികേയൻ..

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘തല്ലുമാല’യ്ക്കു ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…

1 week ago

മാസ്മരികം ഇതോ….മറ്റൊരു മാസ് വെറൈറ്റി ഗാനവുമായി ‘മരണമാസ്സ്‌’ : നാളെ പ്രദർശനത്തിനെത്തുന്നു

https://youtu.be/uAMmUuZYX1I?si=N9gaVEYIyZ8uAh0b വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന…

1 week ago

എല്ലാരും കൺവിൻസിങ് ആകാൻ റെഡിയായിക്കോ!! സുരേഷ് കൃഷ്ണ പ്രധാന വേഷത്തിൽ.. ‘മരണമാസ്സ്‌’ ഏപ്രിൽ പത്തിന്..

https://www.youtube.com/watch?v=-6wvnuMYIAQ നവാ​ഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ്…

2 weeks ago

എന്ത് കൊണ്ട് “ആലപ്പുഴ ജിംഖാന” ..?

https://youtu.be/acCVmR5RrN0?si=1LW95bl9T-3nH4y2 ഏറെ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ആലപ്പുഴ ജിംഖാന“ ഏപ്രിൽ പത്തിന് വിഷു റിലീസായി…

2 weeks ago