
*വൈദ്യുതി ആവശ്യകതയില്‍ ഉണ്ടായ വന്‍ വര്‍ധനയും, ഝാര്‍ഖണ്ഡിലെ മൈത്തോണ്‍ വൈദ്യുത നിലയത്തിലെ ജനറേറ്ററിന്റെ തകരാറിനെ തുടര്‍ന്ന് വൈദ്യുതിയില്‍ ഉണ്ടായ കുറവും, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് കാരണമാകാം എന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (കെ.എസ്.ഇ.ബി.) അറിയിച്ചു.പീക്ക് സമയമായ വൈകീട്ട് 7 മണി മുതല്‍ രാത്രി 11 വരെ വൈദ്യുതി ലഭ്യതയില്‍ 500 മുതല്‍ 650 മെഗാവാട്ട് വരെ കുറവ് പ്രതീക്ഷിക്കപ്പെടുന്നുണ്ടെന്നും, പവര്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വൈദ്യുതിയുടെ പരിമിതിയിലൂടെ ഈ കുറവ് നിറവേറ്റാന്‍ പ്രയാസമാണെന്നും കെ.എസ്.ഇ.ബി. വ്യക്തമാക്കി.വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നതിനായി ഈ സമയത്ത് ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി. ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
