ജോക്വിന്‍ ഫീനിക്‌സ് നായകനാകുന്ന ‘ജോക്കര്‍’ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ഫീനിക്‌സിന്റെയും ലേഡി ഗാഗയുടെയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ടീസറാണ് അണിറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സംഗീതത്തിന് ഏറെ പ്രധാനയമുള്ള സിനിമയില്‍ ഹാര്‍ലി ക്വിന്‍ ആയാണ് ലേഡി ഗാഗ എത്തുന്നത്.
ഡിസി കോമിക്ക്സിലെ ജോക്കറിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. കോമിക്ക്‌സ് പ്രകാരം ജോക്കറുമായി പ്രണയത്തിലാകുന്ന കഥാപാത്രമാണ് ഹാര്‍ലി ക്വിന്‍. അര്‍ഖാം അസൈലത്തിലെ ജോക്കറിന്റെ സൈക്കാര്‍ട്ടിസ്റ്റായ ക്വിന്‍ അയാളുമായി പ്രണയത്തിലാവുകയും കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകുകയും ചെയ്യുന്നു. ഡിസിഇയു സിനിമകളില്‍ മാര്‍ഗോട്ട് റോബിയാണ് ഹാര്‍ലി ക്വിന്നിനെ അവതരിപ്പിക്കുന്നത്.
ജോക്കര്‍: ഫോളി എ ഡ്യൂക്‌സ്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ സിനിമ 2024 ഒക്ടോബര്‍ നാലാം തീയതിയാണ് റിലീസ് ചെയ്യുന്നത്. ആദ്യ ഭാഗം റിലീസ് ചെയ്ത് കൃത്യം അഞ്ച് വര്‍ഷത്തിന് ശേഷമാണ് രണ്ടാം ഭാഗം എത്തുന്നത്. ടോഡ് ഫിലിപ്‌സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2019ല്‍ പുറത്തിറങ്ങിയ ‘ജോക്കര്‍’ ആദ്യ ഭാഗം മികച്ച വിജയം കൈവരിച്ചിരുന്നു.