ജോക്വിന്‍ ഫീനിക്‌സ് നായകനാകുന്ന ‘ജോക്കര്‍’ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ഫീനിക്‌സിന്റെയും ലേഡി ഗാഗയുടെയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ടീസറാണ് അണിറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സംഗീതത്തിന് ഏറെ പ്രധാനയമുള്ള സിനിമയില്‍ ഹാര്‍ലി ക്വിന്‍ ആയാണ് ലേഡി ഗാഗ എത്തുന്നത്.
ഡിസി കോമിക്ക്സിലെ ജോക്കറിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. കോമിക്ക്‌സ് പ്രകാരം ജോക്കറുമായി പ്രണയത്തിലാകുന്ന കഥാപാത്രമാണ് ഹാര്‍ലി ക്വിന്‍. അര്‍ഖാം അസൈലത്തിലെ ജോക്കറിന്റെ സൈക്കാര്‍ട്ടിസ്റ്റായ ക്വിന്‍ അയാളുമായി പ്രണയത്തിലാവുകയും കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകുകയും ചെയ്യുന്നു. ഡിസിഇയു സിനിമകളില്‍ മാര്‍ഗോട്ട് റോബിയാണ് ഹാര്‍ലി ക്വിന്നിനെ അവതരിപ്പിക്കുന്നത്.
ജോക്കര്‍: ഫോളി എ ഡ്യൂക്‌സ്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ സിനിമ 2024 ഒക്ടോബര്‍ നാലാം തീയതിയാണ് റിലീസ് ചെയ്യുന്നത്. ആദ്യ ഭാഗം റിലീസ് ചെയ്ത് കൃത്യം അഞ്ച് വര്‍ഷത്തിന് ശേഷമാണ് രണ്ടാം ഭാഗം എത്തുന്നത്. ടോഡ് ഫിലിപ്‌സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2019ല്‍ പുറത്തിറങ്ങിയ ‘ജോക്കര്‍’ ആദ്യ ഭാഗം മികച്ച വിജയം കൈവരിച്ചിരുന്നു.
ഹിറ്റ് ചിത്രം കിനാവള്ളി ഫെയിം ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’. ആദ്യമായി ഒരുക്കിയ ചിത്രത്തിന്…
സൂപ്പർ താര പദവിലേക്ക് ഉയർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാകുന്ന 'ഗെറ്റ് സെറ്റ് ബേബി' റിലീസിന്…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…
ബോക്സ് ഓഫീസിൽ 100 കോടിയിലധികം നേടി പാൻ ഇന്ത്യൻ ലെവൽ ഹിറ്റായ ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ 'മാർക്കോ'.…
മലയാളത്തിന്റെ ഭാഗ്യനായിക എന്ന ലേബൽ സ്വന്തമാക്കിയ അനശ്വര രാജൻ 2025ന്റെ ആരംഭത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയോടെയാണ് എത്തുന്നത്. 'രേഖാചിത്രം'ത്തിന്റെ ഫസ്റ്റ്ലുക്ക്…
ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ'ക്ക് ഗംഭീര കയ്യടിയാണ് ലഭിക്കുന്നത്. മലയാളം, ഹിന്ദി,…