തമിഴകത്ത് റെക്കോർഡ് തീർത്ത ചിത്രമാണ് കമൽഹാസൻ നായകനായ വിക്രം. ലോഗേഷ് കനകരാജ് ആണ് ഈ ചിത്രം ഒരുക്കിയത്. ചിത്രത്തിലൂടെ ഒരുപക്ഷേ കമൽഹാസൻ പോലും പ്രതീക്ഷിക്കാത്ത വരവേൽപ്പാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. തമിഴകത്തെ ഇൻഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ് വിക്രം. ഇപ്പോൾ തന്റെ പുതിയ സിനിമയുടെ പണിപ്പുരയിലാണ് ലോകേഷ് കനകരാജ്.
ഈ ചിത്രത്തിൽ വിജയി ആണ് നായകനായി എത്തുന്നത്. ചിത്രത്തെക്കുറിച്ച് ഒരു പുതിയ സൂചന പുറത്തുവിട്ടിരിക്കുകയാണ് ലോഗേഷ്. ചലച്ചിത്രകാരനായ ഭാരതീരാജിനെ ആദരിക്കാൻ തമിഴ് മൂവി ജേർണലിസ്റ്റുകൾ സംഘടിപ്പിച്ച ചടങ്ങിൽ ആണ് താരം ഇതിനെ കുറിച്ചുള്ള സൂചന നൽകിയത്. മാധ്യമപ്രവർത്തകരുടെ ചില ചോദ്യങ്ങൾക്ക് ഇദ്ദേഹം മറുപടി നൽകുകയും ചെയ്തു. കഴിഞ്ഞ 10 ദിവസമായി വിജയ് സിനിമയുടെ തിരക്കഥയുടെ പണിപ്പുരയിലാണ് താൻ എന്നാണ് ഇദ്ദേഹം പറയുന്നത്.
സമീപദിവസങ്ങളിൽ തന്നെ സിനിമയുടെ പ്രഖ്യാപനം ഉണ്ടാകും എന്നും ലോകേഷ് പറയുന്നു. മാസ്റ്റർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം കൂടിയാവും ഇത്. ദളപതി 67 എന്നാണ് സിനിമയ്ക്ക് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്. എന്തായാലും സൂചനകൾ പുറത്തുവന്നതോടെ വിജയി ആരാധകർ ആവേശത്തിലാണ്.
തമിഴകത്തെ സൂപ്പർ ഹിറ്റ് സംവിധായകനൊപ്പം തങ്ങളുടെ പ്രിയപ്പെട്ട ദളപതി ഒരുമിക്കുമ്പോൾ ഒരു ബ്ലോക്ക് ബസ്റ്ററിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. ബീസ്റ് എന്ന ചിത്രമാണ് വിജയ് നായകനായി ഒടുവിൽ പുറത്തിറങ്ങിയത്. എന്നാൽ ചിത്രം പ്രതീക്ഷിച്ചിത്ര വിജയം നേടിയിരുന്നില്ല. നെൽസൺ സംവിധാനം ചെയ്ത ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും ഒരു വേഷം അവതരിപ്പിച്ചിരുന്നു.