സോഷ്യൽ മീഡിയകളിൽ തരംഗമായ് ‘സാവുസായ്’ ! ഹിപ്പ് ഹോപ്പ് ആർട്ടിസ്റ്റ് അശ്വിന്റെ ബീറ്റ്സ് വൈറലായി…

0
67

മലയാളം ഹിപ്പ് ഹോപ്പ് ആർട്ടിസ്റ്റ് അശ്വിൻ സംഗീതം പകർന്ന ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് ‌’സാവുസായ്’ വൈറലായി. ഗാനത്തിന്റെ ബീറ്റ്സും ലിറിക്സും ആരാധകർ ഏറ്റെടുത്തതോടെ ഗാനം സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. മലയാളത്തിലെ മുൻനിര താരങ്ങളായ കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, മഞ്ജു വാര്യർ, അമൽ നീരദ് എന്നിവർ ചേർന്ന് റിലീസ് ചെയ്ത ഗാനം ‘സോണി മ്യൂസിക്ക് സൗത്ത്’ന്റ യു ട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്. ലിൽ പയ്യൻ വരികൾ ഒരുക്കി ആലപിച്ച ​ഗാനമിപ്പോൾ യൂ ട്യൂബ് ട്രെൻഡിങ്ങിലാണ്. ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് മലയാളത്തിൽ അധികം വന്നിട്ടില്ലാത്തതിനാൽ ‘സാവുസായ്’ക്ക് വൻ വരവേൽപ്പാണ് മലയാളികൾ നൽകിയിരിക്കുന്നത്. ഗാനത്തിന്റെ നിർമ്മാതാവും അശ്വിനാണ്.

Savusai

ആശ്വിന്റെ വാക്കികൾ, “ഞാൻ സംഗീതത്തിലേക്ക് ചുവടു വെക്കുന്നത് എന്റെ പതിനഞ്ചാമത്തെ വയസ്സിലാണ്. ഇപ്പോൾ എനിക്ക് പത്തൊൻപത് വയസ്സായി. ലിൽ പയ്യൻ 2022 മുതൽ എന്നോടൊപ്പമുണ്ട്. ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്യാറുണ്ട്. വ്യത്യസ്തമായ ഈണങ്ങൾ ഒരുക്കി ക്ലാസിക് ഹിപ്പ് ഹോപ്പ് ബീറ്റുകളിലും ആധുനിക ട്രാപ്പ് ഡ്രില്ലുകളിലും ഞങ്ങൾ പര്യവേഷണം നടത്തിയിട്ടുണ്ട്. ‘സാവുസായ്’യുടെ സൃഷ്ടി രസകരമായിരുന്നെങ്കിലും അത് അനായാസമായിരുന്നു. എല്ലാവരും ഇത് ആസ്വദിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വ്യത്യസ്മായ സംഗീതവുമായ് ഇനിയും ഞങ്ങൾ വരും. കാത്തിരിക്കുക.”


ലിൽ പയ്യന്റെ വാക്കുകൾ,”ഇതിനോടകം നിരവധി സംഗീത നിർമ്മാതാക്കളോടൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. അശ്വിനോടൊപ്പമുള്ള നിമിഷങ്ങൾ എന്നിലെ കലയെ വികസിപ്പിക്കാൻ ശരിക്കും സഹായിച്ചു. ഞങ്ങളുടെ പുതിയ ഗാനമായ ‘സാവുസായ്’ സാംസ്കാരിക പൈതൃകത്തോടൊപ്പം വ്യക്തിപരവും കലാപരവുമായ വളർച്ചയെ സംഗീതത്തിലൂടെ ആഘോഷിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇത് നിങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചതിന്റെ ത്രില്ലിലാണ് ഞങ്ങൾ.”

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here