മലയാളം ഹിപ്പ് ഹോപ്പ് ആർട്ടിസ്റ്റ് അശ്വിൻ സംഗീതം പകർന്ന ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് ’സാവുസായ്’ വൈറലായി. ഗാനത്തിന്റെ ബീറ്റ്സും ലിറിക്സും ആരാധകർ ഏറ്റെടുത്തതോടെ ഗാനം സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. മലയാളത്തിലെ മുൻനിര താരങ്ങളായ കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, മഞ്ജു വാര്യർ, അമൽ നീരദ് എന്നിവർ ചേർന്ന് റിലീസ് ചെയ്ത ഗാനം ‘സോണി മ്യൂസിക്ക് സൗത്ത്’ന്റ യു ട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്. ലിൽ പയ്യൻ വരികൾ ഒരുക്കി ആലപിച്ച ഗാനമിപ്പോൾ യൂ ട്യൂബ് ട്രെൻഡിങ്ങിലാണ്. ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് മലയാളത്തിൽ അധികം വന്നിട്ടില്ലാത്തതിനാൽ ‘സാവുസായ്’ക്ക് വൻ വരവേൽപ്പാണ് മലയാളികൾ നൽകിയിരിക്കുന്നത്. ഗാനത്തിന്റെ നിർമ്മാതാവും അശ്വിനാണ്.
ആശ്വിന്റെ വാക്കികൾ, “ഞാൻ സംഗീതത്തിലേക്ക് ചുവടു വെക്കുന്നത് എന്റെ പതിനഞ്ചാമത്തെ വയസ്സിലാണ്. ഇപ്പോൾ എനിക്ക് പത്തൊൻപത് വയസ്സായി. ലിൽ പയ്യൻ 2022 മുതൽ എന്നോടൊപ്പമുണ്ട്. ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്യാറുണ്ട്. വ്യത്യസ്തമായ ഈണങ്ങൾ ഒരുക്കി ക്ലാസിക് ഹിപ്പ് ഹോപ്പ് ബീറ്റുകളിലും ആധുനിക ട്രാപ്പ് ഡ്രില്ലുകളിലും ഞങ്ങൾ പര്യവേഷണം നടത്തിയിട്ടുണ്ട്. ‘സാവുസായ്’യുടെ സൃഷ്ടി രസകരമായിരുന്നെങ്കിലും അത് അനായാസമായിരുന്നു. എല്ലാവരും ഇത് ആസ്വദിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വ്യത്യസ്മായ സംഗീതവുമായ് ഇനിയും ഞങ്ങൾ വരും. കാത്തിരിക്കുക.”
ലിൽ പയ്യന്റെ വാക്കുകൾ,”ഇതിനോടകം നിരവധി സംഗീത നിർമ്മാതാക്കളോടൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. അശ്വിനോടൊപ്പമുള്ള നിമിഷങ്ങൾ എന്നിലെ കലയെ വികസിപ്പിക്കാൻ ശരിക്കും സഹായിച്ചു. ഞങ്ങളുടെ പുതിയ ഗാനമായ ‘സാവുസായ്’ സാംസ്കാരിക പൈതൃകത്തോടൊപ്പം വ്യക്തിപരവും കലാപരവുമായ വളർച്ചയെ സംഗീതത്തിലൂടെ ആഘോഷിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇത് നിങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചതിന്റെ ത്രില്ലിലാണ് ഞങ്ങൾ.”
ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി…
https://www.youtube.com/watch?v=V-skhp_Rv44 'നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ മുന്നിൽ ശത്രുക്കളെ കണ്ടാൽ, ഒരു കാര്യം ഉറപ്പിക്കാം, നമ്മൾ തിരഞ്ഞെടുത്ത വഴിയും ദിശയും കൃത്യമാണ്'.…
ബ്ലോക്ക്ബസ്റ്റർ ചിത്രം ‘തല്ലുമാല’യ്ക്കു ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
https://youtu.be/uAMmUuZYX1I?si=N9gaVEYIyZ8uAh0b വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന…
https://www.youtube.com/watch?v=-6wvnuMYIAQ നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ്…
https://youtu.be/acCVmR5RrN0?si=1LW95bl9T-3nH4y2 ഏറെ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ആലപ്പുഴ ജിംഖാന“ ഏപ്രിൽ പത്തിന് വിഷു റിലീസായി…