
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യുടെ പുതിയ പോസ്റ്റർ മമ്മൂട്ടി പുറത്തുവിട്ടു. ഗെയിം ത്രില്ലർ പശ്ചാത്തലമാക്കി ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി എബ്രഹാമും ഡോൾവിൻ കുര്യാക്കോസും സരിഗമയുടെ ഫിലിം സ്റ്റുഡിയോ ആയ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറും ചേർന്നാണ് നിർമ്മിക്കുന്നത്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’, ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്നിവക്ക് ശേഷം സരിഗമയും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന സിനിമയാണിത്.
‘ബെഞ്ചമിൻ ജോഷുവ’ എന്ന കഥാപാത്രമായ് തെന്നിന്ത്യൻ നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോൻ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ദിവ്യാ പിള്ള, ഡീൻ ഡെന്നിസ്, സുമിത് നേവൽ (ബിഗ് ബി ഫെയിം), സ്ഫടികം ജോർജ്, തുടങ്ങിയവരാണ് അഭിനയിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: സൂരജ് കുമാർ, കോ-പ്രൊഡ്യൂസർ: സഹിൽ ശർമ്മ, ഛായാഗ്രഹണം: നിമിഷ് രവി, സെക്കൻഡ് യൂണിറ്റ് ക്യാമറ: റോബി വർഗീസ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: മിഥുൻ മുകുന്ദൻ, കലാസംവിധാനം: ഷിജി പട്ടണം, വസ്ത്രാലങ്കാരം: സമീറ സനീഷ്, ചീഫ് അസോസിയേറ്റ്: സൂജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, പിആർഒ: ശബരി.
