ജീവിതത്തിലെ വലിയ സ്വപ്നം സഫലമാവാന്‍ പോകുന്നു; സന്തോഷവാര്‍ത്ത പങ്കുവെച്ച് മഞ്ജു – M3DB

0
160




ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തതോടെയാണ് നടി മഞ്ജു പത്രോസ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ഇതിനിടെ കുക്കറി ഷോയിലും മഞ്ജു എത്താറുണ്ട്. വെറുതേ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. പിന്നീട് മറിമായം പോലുള്ള പരിപാടികളിലൂടെയും താരം തിളങ്ങി.

ഇതിനിടെ ബിഗ് ബോസില്‍ മത്സരിക്കാനും മഞ്ജു എത്തിയിരുന്നു. ഇവിടെ എത്തിയ ശേഷമാണ് മഞ്ജുവിനെ കൂടുതല്‍ പേര്‍ അറിഞ്ഞു തുടങ്ങിയത്. ഷോയില്‍ വെച്ച് തന്റെ കുടുംബത്തെക്കുറിച്ചെല്ലാം താരം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജു പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാര്‍ ഉണ്ട്.

ഇപ്പോള്‍ തന്റെ വലിയൊരു സ്വപ്നമായിരുന്ന വീട് സ്വന്തമാക്കാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം. ഈ വര്‍ഷം തന്നെ പാലുകാച്ചല്‍ ഉണ്ടാവും എന്നും താരം പറഞ്ഞു. തന്റെ കരിയറില്‍ വഴിത്തിരിവായി മാറിയത് വെറുതെ അല്ല ഒരു ഭാര്യയാണ്. വിവാഹശേഷം പെട്ടെന്ന് താന്‍ ഡിപ്പെന്റഡായി പോവുകയായിരുന്നു. എല്ലാത്തിനും സുനിച്ചന്‍ കൂടെ വേണം , പലപ്പോഴും സുനിച്ചന് പോലും അത് ബുദ്ധിമുട്ടായിരുന്നു , പെട്ടെന്ന് കരയുമായിരുന്നു അപ്പോള്‍ ഞാന്‍.

വലിയൊരു സാമ്പത്തിക ബാധിത വന്നപ്പോള്‍ സുനിച്ചന്‍ കൂടെയില്ലെങ്കില്‍ മോനെ എങ്ങനെ വളര്‍ത്തും എന്നോര്‍ത്ത് ടെന്‍ഷന്‍ അടിച്ചിരുന്നു ഞാന്‍. കുറച്ചുകാലം കോള്‍ സെന്ററില്‍ ജോലി ചെയ്തു. ഇതിനിടെ സ്‌കൂളില്‍ പഠിപ്പിക്കാനും പോയിരുന്നു. അപ്രതീക്ഷിതമായാണ് അഭിനയത്തിലേക്ക് വന്നത് , കിട്ടുന്ന വേഷങ്ങള്‍ എല്ലാം ഏറ്റെടുത്ത് ചെയ്തു. മകന്‍ ഇപ്പോള്‍ പത്താം ക്ലാസിലാണ് അവനിപ്പോള്‍ വലിയ കുട്ടിയായി മഞ്ജു പറഞ്ഞു.







Google search engine

LEAVE A REPLY

Please enter your comment!
Please enter your name here