
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. ഇന്ത്യ എമ്പാടും നിരവധി ആരാധകരുണ്ട് ഇദ്ദേഹത്തിന്. അനായാസേനയുള്ള അഭിനയ ശൈലി എന്നതിലുപരി മികച്ച ഒരു നർത്തകൻ കൂടിയാണ് ഇദ്ദേഹം. ഇപ്പോഴിതാ കിടിലൻ നൃത്തച്ചുവടുകളുമായി എത്തിയിരിക്കുകയാണ് താരം. മോഹൻലാലിന്റെ ഏറ്റവും പുതിയ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്.

താര സംഘടനയായ എ എം എം എ യുടെ ഒരു ഷോയ്ക്ക് വേണ്ടിയുള്ള നൃത്ത പരിശീലന ഭാഗമായുള്ള വീഡിയോ ആണ് ഇത്. നിരവധി താരങ്ങൾ മോഹൻലാലിനൊപ്പം നൃത്തം ചെയ്യുന്നുണ്ട്. മഞ്ജുപിള്ള, ശ്വേതാ മേനോൻ, സുരഭി ലക്ഷ്മി, ബാബുരാജ്, കൈലാഷ് തുടങ്ങിയവരും ഈ വീഡിയോയിൽ ഉണ്ട്. കൈലാഷ് ആണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.
പോസ്റ്റ് ചെയ്തതിന് പിന്നാലെ ഇതിപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്. നിരവധി കമന്റുകൾ ഇതിന് ലഭിക്കുന്നുണ്ട്. മോഹൻലാലിന്റെ നൃത്തം തന്നെയാണ് വീഡിയോയുടെ ഹൈലൈറ്റ്. താരം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. സിനിമയുടെ ചിത്രീകരണം ഈ കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.
സന്തോഷവും മോഹൻലാൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഒരു ഫാൻറസി കഥയാണ് ചിത്രം പറയുന്നത്. ആശിർവാദ് സിനിമാസ് ആണ് ചിത്രം നിർമ്മിക്കുന്നത്. പല പ്രശസ്ത സ്പാനിഷ് താരങ്ങളും സിനിമയിൽ അണിനിരക്കുന്നുണ്ട്.