Categories: Malayalam Film News

യൂത്തന്മാരൊക്കെ അങ്ങോട്ട് മാറിനിന്നോ! മാസ്മരിക നൃത്തച്ചുവടുകളുമായി മോഹൻലാൽ. വൈറൽ വീഡിയോ. – M3DB




Kailash/Instagram

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. ഇന്ത്യ എമ്പാടും നിരവധി ആരാധകരുണ്ട് ഇദ്ദേഹത്തിന്. അനായാസേനയുള്ള അഭിനയ ശൈലി എന്നതിലുപരി മികച്ച ഒരു നർത്തകൻ കൂടിയാണ് ഇദ്ദേഹം. ഇപ്പോഴിതാ കിടിലൻ നൃത്തച്ചുവടുകളുമായി എത്തിയിരിക്കുകയാണ് താരം. മോഹൻലാലിന്റെ ഏറ്റവും പുതിയ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്.

Kailash/Instagram

താര സംഘടനയായ എ എം എം എ യുടെ ഒരു ഷോയ്ക്ക് വേണ്ടിയുള്ള നൃത്ത പരിശീലന ഭാഗമായുള്ള വീഡിയോ ആണ് ഇത്. നിരവധി താരങ്ങൾ മോഹൻലാലിനൊപ്പം നൃത്തം ചെയ്യുന്നുണ്ട്. മഞ്ജുപിള്ള, ശ്വേതാ മേനോൻ, സുരഭി ലക്ഷ്മി, ബാബുരാജ്, കൈലാഷ് തുടങ്ങിയവരും ഈ വീഡിയോയിൽ ഉണ്ട്. കൈലാഷ് ആണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.

പോസ്റ്റ് ചെയ്തതിന് പിന്നാലെ ഇതിപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്. നിരവധി കമന്റുകൾ ഇതിന് ലഭിക്കുന്നുണ്ട്. മോഹൻലാലിന്റെ നൃത്തം തന്നെയാണ് വീഡിയോയുടെ ഹൈലൈറ്റ്. താരം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. സിനിമയുടെ ചിത്രീകരണം ഈ കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.

സന്തോഷവും മോഹൻലാൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഒരു ഫാൻറസി കഥയാണ് ചിത്രം പറയുന്നത്. ആശിർവാദ് സിനിമാസ് ആണ് ചിത്രം നിർമ്മിക്കുന്നത്. പല പ്രശസ്ത സ്പാനിഷ് താരങ്ങളും സിനിമയിൽ അണിനിരക്കുന്നുണ്ട്.







user

Recent Posts

‘കിനാവള്ളി’യുടെ എഴുത്തുകാരൻ ശ്യാം ശീതൾ സംവിധാനത്തിൽ നവാഗത കൂട്ടായ്മയിൽ ‘എൻ്റെ’യിലെ പ്രണയ ഗാനം പുറത്തിറങ്ങി.

ഹിറ്റ് ചിത്രം കിനാവള്ളി ഫെയിം ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’. ആദ്യമായി ഒരുക്കിയ ചിത്രത്തിന്…

2 weeks ago

മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ, കൂടെ വൻതാരനിരയും; “ഗെറ്റ് സെറ്റ് ബേബി” ഫെബ്രുവരി 21ന്..

സൂപ്പർ താര പദവിലേക്ക് ഉയർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാകുന്ന 'ഗെറ്റ് സെറ്റ് ബേബി' റിലീസിന്…

3 weeks ago

“രേഖാചിത്രം” വിജയചരിത്രം ; ബോക്സ് ഓഫീസിൽ 75കോടി കടന്നു…

ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…

3 weeks ago

മാർക്കോയ്ക്ക് ഹാഫ് സെഞ്ച്വറി; അടുത്തത് ഉണ്ണി മുകുന്ദൻ റെഡി ഫോർ “ഗെറ്റ് സെറ്റ് ബേബി”.

ബോക്സ് ഓഫീസിൽ 100 കോടിയിലധികം നേടി പാൻ ഇന്ത്യൻ ലെവൽ ഹിറ്റായ ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ 'മാർക്കോ'.…

3 weeks ago

‌വേറിട്ട വേഷപ്പകർച്ചയുമായ് മലയാളത്തിന്റെ ഭാ​ഗ്യ നായിക അനശ്വര രാജൻ ! ‘രേഖാചിത്രം’ ​മികച്ച പ്രതികരണങ്ങൾ ഏറ്റുവാങ്ങുന്നു…

മലയാളത്തിന്റെ ഭാ​ഗ്യനായിക എന്ന ലേബൽ സ്വന്തമാക്കിയ അനശ്വര രാജൻ 2025ന്റെ ആരംഭത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയോടെയാണ് എത്തുന്നത്. 'രേഖാചിത്രം'ത്തിന്റെ ഫസ്റ്റ്ലുക്ക്…

2 months ago

തിയറ്ററുകളിലെങ്ങും ‘മാർക്കോ’ മയം ! ഉണ്ണിമുകുന്ദൻ്റെ പവർ പെർഫോമൻസിന് കയ്യടിച്ച് പ്രേക്ഷകർ…

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ'ക്ക് ​ഗംഭീര കയ്യടിയാണ് ലഭിക്കുന്നത്. മലയാളം, ഹിന്ദി,…

2 months ago