
മോഹൻലാലിന്റെ ആദ്യ സംവിധാന ചിത്രമായ ‘ബറോസ്’ന്റെ വിർച്വൽ ത്രി ഡി ട്രെയിലർ പുറത്തിറങ്ങി. മികച്ച ദൃശ്യാവിഷ്ക്കാരത്തോടെ ക്രിസ്മസ് റിലീസായ് ഡിസംബർ 25ന് ചിത്രം തിയറ്ററുകളിലെത്തും. ബറോസായ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രം ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ന്റെ സംവിധായകൻ ജിജോ പുന്നൂസാണ്.
ഗുരു സോമസുന്ദരം, മോഹന്‍ ശര്‍മ, തുഹിന്‍ മേനോന്‍, മായാ, സീസര്‍, ലോറന്റെ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം അഞ്ച് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് തിയറ്ററുകളിലേക്കെത്തുന്നത്.
ക്രിയേറ്റിവ് ഹെഡ്: ടി കെ രാജീവ് കുമാർ, ചിത്രസംയോജനം: ബി അജിത് കുമാർ, പശ്ചാത്തലസംഗീതം: മാര്‍ക്ക് കിലിയാൻ, കഥാസംവിധാനം: സന്തോഷ് രാമൻ, ട്രെയിലർ കട്ട്സ്: ഡോൺ മാക്സ്.
