Malayalam Film News

താരസംഘടന ‘അമ്മ’യുടെ ഭരണ സമിതി പിരിച്ചുവിട്ടു ! പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെ മുഴുവൻ ഭാരവാഹികളും രാജിവച്ചു…

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ സിനിമ രംഗത്ത് പ്രവർത്തിക്കുന്ന ചിലരുടെ പ്രതിച്ഛായക്ക് വലിയ രീതിയിലാണ് കോട്ടം തട്ടിയിരിക്കുന്നത്. റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങളുടെ സത്യാവസ്ഥ അന്വേക്ഷണത്തിലൂടെ കണ്ടെത്തുന്നതിന് മുന്നേ താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതി പിരിച്ചുവിട്ടു. പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെ മുഴുവൻ ഭാരവാഹികളും രാജിവച്ചു. പുതിയ ഭരണസമിതിയെ രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി തെരഞ്ഞെടുക്കും. രാജിക്ക് മുന്നേ മോഹൻലാൽ മമ്മൂട്ടിയുമായ് സംസാരിച്ചിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. രാജിയാണ് നല്ലതെന്ന അദ്ദേഹത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് തീരുമാനം.

ഇപ്പോഴത്തെ സാഹചര്യത്തിൽ സംഘടനയുടെ താൽക്കാലിക ചുമതല അഡ്ഹോക്ക് കമ്മിറ്റിക്കായിരിക്കും. സംഘടനയുടെ നിയമാവലി പ്രകാരം നിലവിലുള്ള എക്സിക്യൂട്ടീവിലെ അംഗങ്ങൾ തന്നെയാകും അഡ്ഹോക് കമ്മിറ്റിയിലും ഉണ്ടാവുക. രണ്ട് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കുന്ന പുതിയ ഭരണസമിതിയിൽ മോഹൻലാ‍ൽ ഉൾപ്പടെ നിലവിലുള്ള ആരും ഭാരവാഹിത്വത്തിൽ ഉണ്ടാവില്ല.

2023 ജൂണിലാണ് മോഹൻലാൽ നേതൃത്വം വഹിച്ച ‘അമ്മ’ പുതിയ ഭരണസമിതിയെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്. സംഘടന രൂപീകരിച്ച ശേഷം ഇതാദ്യമായാണ് ഭരണസമിതിയിൽ കൂട്ടരാജി ഉണ്ടാകുന്നത്.

Reshma Muraleedharan Tp

Recent Posts

ട്രാൻസ്ജെൻഡർ അഭിനയിച്ചു..മരണമാസ്സിൽ കട്ട് !! സൗദിയിൽ വിലക്ക്, കുവൈത്തിൽ റീ എഡിറ്റ്..

ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ്‌ എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി…

4 weeks ago

മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമ ‘ബസൂക്ക’ നാളെ മുതൽ; റിലീസിനു മുൻപൊരു സാമ്പിൾ വെടിക്കെട്ട്..

https://www.youtube.com/watch?v=V-skhp_Rv44 'നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ മുന്നിൽ ശത്രുക്കളെ കണ്ടാൽ, ഒരു കാര്യം ഉറപ്പിക്കാം, നമ്മൾ തിരഞ്ഞെടുത്ത വഴിയും ദിശയും കൃത്യമാണ്'.…

4 weeks ago

ആലപ്പുഴ ജിംഖാന ടീമിന് പ്രശംസയുമായി ശിവകാർത്തികേയൻ..

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘തല്ലുമാല’യ്ക്കു ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…

4 weeks ago

മാസ്മരികം ഇതോ….മറ്റൊരു മാസ് വെറൈറ്റി ഗാനവുമായി ‘മരണമാസ്സ്‌’ : നാളെ പ്രദർശനത്തിനെത്തുന്നു

https://youtu.be/uAMmUuZYX1I?si=N9gaVEYIyZ8uAh0b വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന…

4 weeks ago

എല്ലാരും കൺവിൻസിങ് ആകാൻ റെഡിയായിക്കോ!! സുരേഷ് കൃഷ്ണ പ്രധാന വേഷത്തിൽ.. ‘മരണമാസ്സ്‌’ ഏപ്രിൽ പത്തിന്..

https://www.youtube.com/watch?v=-6wvnuMYIAQ നവാ​ഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ്…

4 weeks ago

എന്ത് കൊണ്ട് “ആലപ്പുഴ ജിംഖാന” ..?

https://youtu.be/acCVmR5RrN0?si=1LW95bl9T-3nH4y2 ഏറെ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ആലപ്പുഴ ജിംഖാന“ ഏപ്രിൽ പത്തിന് വിഷു റിലീസായി…

4 weeks ago