സിനിമ സീരിയൽ നാടകനടനായ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു. 59 വയസ്സായിരുന്നു ഇദ്ദേഹത്തിന്. ഹൃദയാഘാതത്തെ തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു മരണം. ആലപ്പുഴ വാഴപ്പള്ളി സ്വദേശിയാണ് ബാബുരാജ്. കോഴിക്കോട് ജില്ലയിലുള്ള കൊടുവള്ളി മാനിപ്പുരത്തിന് അടുത്തുള്ള കുറ്റൂരു ചാലിൽ ആണ് ഇദ്ദേഹവും കുടുംബവും താമസിക്കുന്നത്.
നാടകത്തിലൂടെയാണ് ഇദ്ദേഹം കലാപ്രവർത്തനം സജീവമായി തുടങ്ങിയത്. പിന്നീട് സിനിമ സീരിയൽ രംഗങ്ങളിലും സജീവമായി. പല ചിത്രങ്ങളിലും ഇദ്ദേഹം വേഷം ഇട്ടിട്ടുണ്ട്. മാസ്റ്റർപീസ്, ഗുണ്ടാ ജയൻ, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, മനോഹരം തുടങ്ങിയ പല മലയാള ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചു. പല സൂപ്പർ പരമ്പരകളിലും ഇദ്ദേഹം വേഷമിട്ടിട്ടുണ്ട്.
കായംകുളം കൊച്ചുണ്ണി, നന്ദനം, മിന്നുകെട്ട്, തച്ചോളി ഒതേനൻ, അയ്യപ്പനും വാവരും തുടങ്ങിയവയൊക്കെ അവയിൽ ചിലതാണ്. അഭിനയം, തിരക്കഥ, കലാസംവിധാനം, നാടക സംവിധാനം, രചന, ലൈറ്റ് ഡിസൈനിങ് തുടങ്ങിയ രംഗങ്ങളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
സന്ധ്യയാണ് ഭാര്യ. ഒരു മകൻ ഉണ്ട്.സംസ്കാരം ഉച്ചയ്ക്ക് മാങ്കാവ് ഉള്ള പൊതു ശ്മശാനത്തിൽ നടക്കും എന്നാണ് റിപ്പോർട്ടുകൾ.