ഏഷ്യാനെറ്റും ഹോട്സ്റ്റാറുമടക്കം നിരവധി ചാനലുകൾ  സ്വന്തമാക്കി മുകേഷ് അംബാനി

0
57

2024 ഓഗസ്റ്റ് 28-ന്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും ഡിസ്നിയുടെ ഇന്ത്യൻ മീഡിയ ആസ്തികളും തമ്മിലുള്ള 8.5 ബില്യൺ ഡോളറിന്റെ ലയനം കോമ്പറ്റീഷൻ കമ്മീഷൻ (CCI) അനുമതി നൽകി. ഈ ലയനം ഇന്ത്യയിലെ എന്റർടെയ്ൻമെന്റ് മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണു വിലയിരുത്തുന്നത്. ലയനത്തിൽ, റിലയൻസും ഇതിനോടനുബന്ധിച്ചുള്ള കമ്പനികളും സംയോജിത സ്ഥാപനത്തിൽ 63.16% ഓഹരിയും, ഡിസ്നി 36.84% ഓഹരിയും കൈവശംവെക്കും

ലയനത്തിലൂടെ 120 ടെലിവിഷൻ ചാനലുകളും രണ്ട് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളും പ്രവർത്തിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. റിലയൻസ് 11,500 കോടി രൂപയും നിക്ഷേപിച്ച് പുതിയ സംയുക്ത സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് പിന്തുണ നൽകും. ഈ വലിയ കരാർ അവസാനഘട്ടത്തിലാണെന്നാണ് അറിയുന്നത് 2024 അവസാനത്തോടെയോ 2025 ആദ്യമായോ പൂർത്തിയാകും ലയനം പൂർത്തിയാകും.

കേരളത്തിൽ
ഡിസ്നി ഇന്ത്യയുടെ ഭാഗമായ ഏഷ്യാനെറ്റ് ചാനലുകൾ ഇനിമുതൽ അംബാനിയുടെതാകും ഇന്ത്യയിലെ എൻ്റർടെയിൻ്റ്മെൻ്റിൻ്റെ കുത്തകയും അവരുടെ കൈളിലേക്ക് എത്തപ്പെടുന്നതോടെ വലിയ മാറ്റാമാണ് ഈ മേഖലയിൽ ഉണ്ടാകാൻ പോകുന്നത്.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here