നാദിർഷ എന്ന നടനെയും, സംവിധായകനെയും മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വർഷങ്ങളായി മലയാളത്തിൽ സജീവമാണ് ഇദ്ദേഹം. മിമിക്രി രംഗത്തുനിന്നും ആണ് നാദിർഷ സിനിമയിൽ എത്തുന്നത്. മലയാളികളെ ഒട്ടേറെ ചിരിപ്പിച്ച നിരവധി ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
പിന്നീട് മലയാളികളെ കുടു കുടെ ചിരിപ്പിച്ച ചില ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നാദിർഷ പങ്കുവെച്ച ചിത്രം ശ്രദ്ധ നേടുകയാണ്. മലയാളികളുടെ പ്രിയനടൻ ഇന്ദ്രൻസിനോടുള്ള ചിത്രമാണ് നാദിർഷ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രം പങ്കുവെച്ചുകൊണ്ട് നാദിർഷ കുറിച്ച ഒരു കാര്യമുണ്ട്. അതെന്താണെന്ന് അറിയുമോ?
തന്റെ ആദ്യത്തെ സിനിമ മാനത്തെ കൊട്ടാരം മുതലുള്ള സ്നേഹബന്ധം, ഇന്ദ്രൻസ് ചേട്ടൻ. എങ്ങനെയാണ് നാദിർഷ ചിത്രത്തിന് ക്യാപ്ഷൻ നൽകിയിട്ടുള്ളത്. ചിത്രം എന്തായാലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. തികഞ്ഞ മനുഷ്യസ്നേഹികൾ ആണല്ലോ എന്ന് ചിലർ കമൻറ് ചെയ്യുന്നുണ്ട്.
എന്തായാലും ഈ ചിത്രം ഇപ്പോൾ വൈറലാണ് സാമൂഹ്യ മാധ്യമങ്ങളിൽ. മാനത്തെ കൊട്ടാരം എന്ന ചിത്രത്തിൽ ഇന്ദ്രൻസും നാദുഷയും ഒരുമിച്ച് അഭിനയിച്ചിരുന്നു. സാബു എന്ന കഥാപാത്രത്തെയാണ് നാദിർഷ. ചിത്രത്തിൽ അവതരിപ്പിച്ചത്.