
താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് വളരെയേറെ ആരാധകരുണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ. ചില ചിത്രങ്ങളൊക്കെ സാമൂഹ്യ മാധ്യമങ്ങളിലൂടെ നിമിഷനേരങ്ങൾ കൊണ്ട് വൈറൽ ആവാറുണ്ട്. മിക്ക താരങ്ങളും ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. ലക്ഷക്കണക്കിന് ആരാധകരാണ് പലരെയും പിന്തുടരാറുള്ളത്. മലയാളികൾക്ക് തങ്ങൾ ഇഷ്ടപ്പെടുന്ന താരങ്ങൾ എന്നാൽ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ്.

ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഒരു കൊച്ചു പെൺകുട്ടിയുടെ ചിത്രമാണ്. വളരെ ചുരുക്കം ചില ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ കയറിപ്പറ്റിയ നടിയാണ് ഇത്. ചിത്രത്തിൽ കാണുന്ന നടി ആരാണെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാമോ? അങ്ങനെ ആളെ പിടികിട്ടി എങ്കിൽ നിങ്ങൾ ഒരു സംഭവം തന്നെയാണ് എന്ന് പറയാതെ പറ്റില്ല. കാരണം അത്രയ്ക്ക് സിനിമാപ്രേമിയായ ഒരാൾക്ക് മാത്രമേ ഈ നടിയെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കു.
പൂമരം എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നീത പിള്ള ആണ് ചിത്രത്തിൽ ഉള്ളത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരത്തിൽ കോളേജ് യൂണിയൻ ചെയർപേഴ്സൺ ഐറിൻ എന്ന കഥാപാത്രത്തെയാണ് നീത അവതരിപ്പിച്ചത്. എബ്രിഡ് തന്നെ സംവിധാനം ചെയ്ത കുങ്ഫു മാസ്റ്റർ എന്ന ചിത്രത്തിലും നായികയായി താരം എത്തിയിരുന്നു. താരം കേന്ദ്ര കഥാപാത്രമായി ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രമാണ് പാപ്പൻ. ബിൻസി എബ്രഹാം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിച്ചത്.
മികച്ച പ്രേക്ഷക പ്രശംസയാണ് ഈ കഥാപാത്രത്തിന് താരം നേടുന്നത്. അമ്മയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞു നീതേ ചിത്രത്തിൽ കാണുവാൻ സാധിക്കും. എന്തായാലും സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ഈ ചിത്രം ശ്രദ്ധ നേടുകയാണ്. തൊടുപുഴ സ്വദേശിനിയാണ് താരം. പെട്രോളിയം എൻജിനീയറിങ്ങിൽ എംഎസ് പൂർത്തിയാക്കിയ വ്യക്തിയാണ് നിത.