
നടന്‍ വിജയ് ദേവരക്കൊണ്ടയും നടി രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഇരുവരും ഒന്നിച്ച് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഈ സിനിമയെല്ലാം ഹിറ്റായതോടെ ഈ ജോഡികയെയും പ്രേക്ഷകര്‍ ഏറ്റെടുത്തു. പ്രണയത്തില്‍ ആണോ എന്ന ചോദ്യത്തിന് അടുത്ത സുഹൃത്തുക്കള്‍ ആണെന്നാണ് താരങ്ങള്‍ പറഞ്ഞത്.
ഇപ്പോഴിതാ ഇരുവരും കുറച്ചു വര്‍ഷങ്ങളായി പ്രണയിക്കുന്നവരാണെന്നും , ഇതിനിടെ ബ്രേക്ക് അപ്പ് ആയെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത് . എന്നാല്‍ വാര്‍ത്തകളോട് താരങ്ങള്‍ പ്രതികരിച്ചില്ല. സംവിധായകന്‍ കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണ്‍ എന്ന ഷോയുടെ ഏഴാം സീസണില്‍ അതിഥിയായെത്തിയപ്പോള്‍ വിജയ് ദേവരകൊണ്ട ഇവിടെ വെച്ച് രശ്മികയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ.
എനിക്ക് വളരെ പ്രിയപ്പെട്ടവളാണ് രശ്മിക. ഞങ്ങള്‍ സിനിമകളിലൂടെ ധാരാളം ഉയര്‍ച്ച താഴ്ചകള്‍ പങ്കുവെക്കുന്നുണ്ടെന്നും’ അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് താന്‍ ഒരിക്കലും തന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് വെളിപ്പെടുത്താത്തത് എന്നതിനെക്കുറിച്ചും താരം പറഞ്ഞു.
ഒരിക്കല്‍ ഞാന്‍ അതിനേക്കുറിച്ചെല്ലാം തുറന്നുപറയും. അതുവരെ എന്നെ ആരാധിക്കുന്ന ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു നടനെന്ന നിലയില്‍ നിരവധി ആളുകള്‍ നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ ചുവരുകളിലും ഫോണുകളിലും പോസ്റ്റര്‍ പതിപ്പിക്കുകയും ചെയ്യുന്നു. അവര്‍ എനിക്ക് വളരെയധികം സ്‌നേഹവും അഭിനന്ദനവും നല്‍കുന്നു. അവരുടെ ഹൃദയം തകര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല നടന്‍ കൂട്ടിച്ചേര്‍ത്തു.