
നിഖില വിമലിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഫെബിൻ സിദ്ധാർഥ് സംവിധാനം ചെയുന്ന ‘പെണ്ണ് കേസ്’ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ഇ ഫോർ എന്റർടെയ്ൻമെന്റ്സ് ലണ്ടൺ ടാക്കീസ് എന്നീ ബാനറുകളിൽ രാജേഷ് കൃഷ്ണ, മുകേഷ് മെഹ്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം കണ്ണൂരിലും പരിസര പ്രദേശങ്ങളിലുമായ് ഡിസംബറിൽ ആരംഭിക്കും. ഫെബിൻ സിദ്ധാർഥും രശ്മി രാധാകൃഷ്ണനും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്. ജ്യോതിഷ് എം, സുനു വി, ഗണേഷ് മലയത്ത് എന്നിവരുടെതാണ് സംഭാഷണങ്ങൾ. കഥ സംവിധാകന്റേത് തന്നെയാണ്. സൂപ്പർഹിറ്റ് ചിത്രം ‘ഗുരുവായൂരമ്പല നടയിൽ’ന് ശേഷം ഇ ഫോർ E4എക്സ്പിരിമെന്റെും ലണ്ടൺ ടാക്കീസും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.

‘ഭഗവാൻ ദാസന്റെ രാമരാജ്യം’ എന്ന ചിത്രത്തിന് ശേഷം ഫെബിൻ സിദ്ധാർഥ് തിരക്കഥ രചിച്ച ചിത്രമാണ് ‘പെണ്ണ് കേസ്’. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേരുകൾ വരും ദിവസങ്ങളിലായ് അറിയിക്കും. ഷിനോസാണ് ഛായാഗ്രാഹകൻ. ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് സരിൻ രാമകൃഷ്ണനാണ്. ഇതൊരു കോമഡി ചിത്രമായിരിക്കും എന്നാണ് ടൈറ്റിൽ പോസ്റ്ററിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.
കലാസംവിധാനം: അർഷദ് നക്കോത്ത്, വസ്ത്രാലങ്കാരം: അശ്വതി ജയകുമാർ, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പികെ, ചീഫ് അസോസിയേറ്റ്: ആസിഫ് കുറ്റിപ്പുറം, പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ, ഡിജിറ്റൽ പ്രൊമോഷൻസ്: 10ജി മീഡിയ, ടൈറ്റിൽ പോസ്റ്റർ: നിതിൻ കെ പി.