
ഓരോ ദിവസം കഴിയുന്തോറും പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ആയി മാറിക്കൊണ്ടിരിക്കുകയാണ് കുടുംബ വിളക്ക്. റേറ്റിങ്ങില്‍ ഒന്നാമത് നില്‍ക്കുന്ന സീരിയലിന് കാഴ്ചക്കാരും ഏറെയാണ്. സംഭവബഹുലമായ കഥയിലൂടെയാണ് കുടുംബ വിളക്ക് ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. സുമിത്ര സിദ്ധാര്‍ത്ഥ് ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങളും ,പിന്നാലെയുള്ള വിവാഹമോചനം ഇതെല്ലാം ആണ് സീരിയല്‍ പറയുന്നത്.
ഇതില്‍ സുമിത്രയുടെ മകന്‍ പ്രതീഷ് ആയി എത്തുന്നത് നടന്‍ നൂബിനാണ്. പൊതുവേ ഒരു സൈലന്റ് ആയ കഥാപാത്രമാണ് പതീഷ്, പ്രതികരിക്കേണ്ട സ്ഥലങ്ങളില്‍ മാത്രമേ പ്രതീഷ് പ്രതികരിക്കാറുള്ള. സീരിയലില്‍ എപ്പോഴും അമ്മയ്ക്ക് വേണ്ടി സംസാരിക്കുന്ന മകനെയും പ്രേക്ഷകര്‍ നിമിഷനേരം കൊണ്ടാണ് ഇഷ്ടപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ സജീവമായി നൂബിന്‍ തന്റെ വിശേഷം പങ്കുവെച്ച് എത്താറുണ്ട്. തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെ കുറിച്ചെല്ലാം താരം പറഞ്ഞിരുന്നു.
ഇപ്പോഴിതാ പ്രണയിനിയുടെ മറ്റൊരു മനോഹര ചിത്രം പങ്കുവെച്ചിരിക്കുകയാണ് നൂബിന്‍. ഷൂട്ട് ഡേ വിത്ത് മൈ ലവ് എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രത്തില്‍ നൂബിന്റെ ജീവിത പങ്കാളി പുറം തിരിഞ്ഞ് നില്‍ക്കുകയാണ്. നൂബിന്‍ പകര്‍ത്തിയ സെല്‍ഫിയാണ് ചിത്രം. വെള്ളച്ചാട്ടത്തിന് അടുത്ത് നിന്ന് എടുത്തിരിയ്ക്കുന്ന ചിത്രത്തില്‍ പെണ്‍കുട്ടി സുന്ദരിയായിരിയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല.
ഇനിയും കാണിക്കാറായില്ലേ മുഖം, ഈ മുഖം എന്ന് ഞങ്ങളെ കാണിയ്ക്കും തുടങ്ങിയ കമന്റുകളാണ് വരുന്നത്. വീട്ടുകാരുടെ എല്ലാം സമ്മതം കിട്ടിയ നിലയ്ക്ക് പെണ്‍കുട്ടിയുടെ മുഖം കാണിക്കുന്നതിന് എന്താണ് കുഴപ്പം, അങ്ങനെയാണെങ്കില്‍ അത് സെലിബ്രിറ്റി നടി തന്നെയായിരിയ്ക്കും എന്ന് ഉറപ്പിയ്ക്കുകയാണ് ചിലര്‍ പറയുന്നത്. നേരത്തെ ഈ പെണ്‍കുട്ടിയുടെ നിരവധി ഫോട്ടോ താരം പോസ്‌ററ് ചെയ്തിരുന്നു.