Malayalam Film News

ഓണത്തിന് സദ്യ ഒരുക്കാൻ റിലീസിനെത്തുന്നത് പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമകൾ !

ഓണം, വിഷു, ക്രിസ്തുമസ്, ഈസ്റ്റർ, പെരുന്നാൾ, ദീപാവലി, ന്യൂ ഇയർ എന്നിങ്ങനെയുള്ള ആഘോഷ ദിനങ്ങളിൽ വിഭവസമൃദമായ ഭക്ഷണം കഴിക്കുമ്പോൾ കിട്ടുന്ന സംതൃപ്തി പൂർണ്ണമാവുന്നത് മനസ്സിനിഷ്ടപ്പെട്ട സിനിമ കൂടി കാണുമ്പോഴാണ്. വിജയി‍ടെ ​​’ഗോട്ട്’, ടൊവിനോയുടെ ‘എആർഎം’, ആന്റണി വർ​ഗീസിന്റെ ‘കൊണ്ടൽ’ തുടങ്ങി പ്രേക്ഷകരുടെ പ്രിയ താരങ്ങൾ അണിനിരക്കുന്ന സിനിമകളാണ് ഇത്തവണ ഓണം റിലീസായ് എത്തുന്നത്.

The Greatest of All Time (GOAT) – Official Trailer

വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ ദളപതി വിജയ്‌ ഇരട്ട വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം’ (ഗോട്ട്) 2024 സെപ്തംബർ 5ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. എജിഎസ് എന്റർടെയിൻമെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ആക്ഷൻ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സിദ്ധാർഥ് ന്യൂണിയും ചിത്രസംയോജനം വെങ്കട് രാജേനുമാണ് കൈകാര്യം ചെയ്യുന്നത്. പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ് എന്നിവരും വേഷമിടുന്നു.

Ajayante Randam Moshanam (ARM) – Official Teaser

‘എആർഎം’ എന്ന ചുരുക്ക നാമത്തിൽ പറയുന്ന ടൊവിനോ ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ 2024 സെപ്റ്റംബർ 12ന് തിയറ്ററുകളിലെത്തും. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം മൂന്ന് കാലഘട്ടങ്ങളുടെ കഥയാണ് പറയുന്നത്. സുജിത് നമ്പ്യാരുടെയാണ് തിരക്കഥ. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവർ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ട്രിപിൾ റോളിലാണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. തെലുങ്ക് ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ കൃതി ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണിത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിലുണ്ട്. മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രം 3Dയിലും 2Dയിലുമായാണ് പ്രദർശനത്തിനെത്തുന്നത്. ദിബു നൈനാൻ തോമസ് സംഗീത പകരുന്ന ചിത്രത്തിന്റെ ഛായാ​ഗ്രാഹണം ജോമോൻ ടി ജോൺ ചിത്രസംയോജനം ഷമീർ മുഹമ്മദ്‌ നിർവഹിക്കും.

ആന്റണി വർ​ഗീസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ‘കൊണ്ടൽ’ 2024 സെപ്തംബർ 13ന് തിയറ്റർ റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ആർ ഡി എക്സ്’ന് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് സുപ്രധാന വേഷത്തിലെത്തുന്നത്. പുതുമുഖം താരം പ്രതിഭയാണ് നായിക. ബീർ കല്ലറയ്ക്കൽ, നന്ദു, മണികണ്ഠൻ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണൻ, പി എൻ സണ്ണി, സിറാജുദ്ദീൻ നാസർ, നെബിഷ് ബെൻസൺ, ആഷ്ലീ, രാഹുൽ രാജഗോപാൽ, അഫ്‌സൽ പി എച്ച്, റാം കുമാർ, സുനിൽ അഞ്ചുതെങ്ങ്, രാഹുൽ നായർ, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. കടലിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ചിത്രം റിവഞ്ച് ആക്ഷൻ ഡ്രാമയാണ്. റോയ്ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകൻ ദീപക് ഡി മേനോനാണ്. 

‘മേപ്പടിയാൻ’ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കഥ ഇന്നുവരെ’. ബിജു മേനോൻ നായകനായ് അഭിനയിക്കുന്ന ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം പ്രശസ്‌ത നർത്തകി മേതിൽ ദേവികയാണ് അവതരിപ്പിക്കുന്നത്. നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹൻ, ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം 2024 സെപ്തംബർ 20ന് തിയറ്ററുകളിലെത്തും. ഛായാഗ്രഹണം: ജോമോൻ ടി ജോൺ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സംഗീതം: അശ്വിൻ ആര്യൻ.

ജോജു ജോർജ്‌ ആദ്യമായ് രചന, സംവിധാനം എന്നിവ നിർവഹിക്കുന്ന ‘പണി’ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായ് ഓണം റിലീസായ് തിയറ്ററുകളിലെത്തും. മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ ഒരുങ്ങുന്ന ചിത്രം ജോജുവിന്റെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും എ ഡി സ്റ്റുഡിയോസിന്റെയും ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. അഭിനയ യഥാർഥ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ​മുൻ ബിഗ്‌ബോസ് താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങിയവരോടൊപ്പം അറുപതോളം പുതുമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. സംഗീതം: വിഷ്ണു വിജയ്, സാം സി എസ്, ഛായാ​ഗ്രഹണം: വേണു ISC, ജിന്റോ ജോർജ്.

Kishkindha Kaandam – Official Teaser

ആസിഫ് അലിയെ നായകനാക്കി ‘കക്ഷി അമ്മിണിപ്പിള്ള’ക്ക് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കിഷ്കിന്ധാ കാണ്ഡം’. ഗുഡ്‌വില്‍ എന്‍റടെയ്ന്‍മെന്‍റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ബാഹുല്‍ രമേഷാണ് തയ്യാറാക്കിയത്. ആസിഫ് അലിയോടൊപ്പം അപര്‍ണ ബാലമുരളി, വിജയരാഘവന്‍, ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ്‌ തുടങ്ങിയവർ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം ഓണം റിലീസായ് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് തിരക്കഥാകൃത്ത് ബാഹുല്‍ രമേഷ് തന്നെയാണ്. ചിത്രസംയോജനം :സൂരജ് ഇ.എസ്, സംഗീതം: മുജീബ് മജീദ്‌.

റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘ബാഡ് ബോയ്സ്’ ഓണം റിലീസായ് തിയറ്ററുകളിലെത്തും. കോമഡി ഫൺ എന്റർടെയ്നർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്. അബാം മൂവിസിന്റെ പതിനഞ്ചാമത് ചിതമാണിത്. സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിൻ ജോർജ്, അജു വർഗീസ്, ബാല, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ഡ്രാക്കുള സുധീർ, സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ, അജയ് വാസുദേവ്, ആരാധ്യ ആൻ, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഒമർ ലുലുവിന്റെ കഥ തിരക്കഥയാക്കിയത് ‘അഡാർ ലൗ’ന്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശാണ്. ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി കൈകാര്യം ചെയ്യുന്നു. ചിത്രം തിയേറ്ററുകളിൽ വിതരണത്തിനെത്തിക്കുന്നത് ഇ ഫോർ എൻ്റർടെയിൻമെൻ്റ്.

Reshma Muraleedharan Tp

Share
Published by
Reshma Muraleedharan Tp

Recent Posts

ബ്ലോക്ക് ബസ്റ്റർ മാർക്കോയ്ക്ക് ശേഷം ഷെരീഫ് മുഹമ്മദ്‌ !! പെപ്പേ നായകനാകുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം ‘കാട്ടാളൻ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ!!

കേരളത്തിന്‌ അകത്തും പുറത്തും ഏറെ ഖ്യാതി നേടിയ മാർക്കോ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…

10 hours ago

സിനിമകൾ എല്ലാം വമ്പൻ ഹിറ്റ്; ഗുരുവായൂരപ്പന് നവീകരിച്ച മഞ്ജുളാൽ തറയും പുതിയ ഗരുഡ ശില്പവും സമർപ്പിച്ച് നിർമ്മാതാവ് വേണു കുന്നപ്പിള്ളി.

കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…

10 hours ago

വീണ്ടും മലയാളത്തിൽ ഒരു റാപ്പ് ഹിറ്റ്; ‘ചാക്ക്’ ശ്രദ്ധ നേടുന്നു..

https://youtu.be/lHrDDuFjhDY?si=_Qz4pijgDIy_rwGV ഡബ്സി, നീരജ് മാധവ്, തിരുമാലി, ബേബി ജീൻ, ഫെജോ, വേടൻ തുടങ്ങിയ ഹിറ്റ് റാപ്പേഴ്‌സിന്റെ ഗാനങ്ങൾ വാഴുന്ന മലയാള…

11 hours ago

‘കിനാവള്ളി’യുടെ എഴുത്തുകാരൻ ശ്യാം ശീതൾ സംവിധാനത്തിൽ നവാഗത കൂട്ടായ്മയിൽ ‘എൻ്റെ’യിലെ പ്രണയ ഗാനം പുറത്തിറങ്ങി.

ഹിറ്റ് ചിത്രം കിനാവള്ളി ഫെയിം ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’. ആദ്യമായി ഒരുക്കിയ ചിത്രത്തിന്…

2 weeks ago

മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ, കൂടെ വൻതാരനിരയും; “ഗെറ്റ് സെറ്റ് ബേബി” ഫെബ്രുവരി 21ന്..

സൂപ്പർ താര പദവിലേക്ക് ഉയർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാകുന്ന 'ഗെറ്റ് സെറ്റ് ബേബി' റിലീസിന്…

3 weeks ago

“രേഖാചിത്രം” വിജയചരിത്രം ; ബോക്സ് ഓഫീസിൽ 75കോടി കടന്നു…

ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…

3 weeks ago