
ഇളയരാജയുമായുള്ള പ്രശ്‌നം ഒത്തുതീർപ്പാക്കി മഞ്ഞുമ്മൽ ബോയിസ് നിർമ്മാതാക്കൾ.നേരത്തെ ഇളയരാജ ,ഗുണ എന്ന ചിത്രത്തിനായി ചിട്ടപ്പെടുത്തിയ ഗ കൺമണി അൻപോട് എന്ന ഗാനം മഞ്ഞുമ്മൽ ബോയ്സ് എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച പണംവാരി ചിത്രത്തിലൂടെ വീണ്ടും സൂപ്പർ ഹിറ്റായി മാറിയിരുന്നു. തൻ്റെ അനുമതിയില്ലാതെയാണ് മഞ്ഞുമ്മൽ ബോയ്‌സിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ഗാനം തനിക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഇളയരാജ ചിത്രത്തിൻ്റെ നിർമ്മാതാക്കളായ പറവ ഫിലിം വക്കീൽ നോട്ടീസ് അയക്കിയത് വിവാദമായതിനെ തുടർന്നാണ് ഇപ്പോൾ വിവിധ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നത്.

60 ലക്ഷം രൂപ നൽകി കൊണ്ടാണ് പറവ ഫിലിംസ് കോടതി നടപടികൾ ഒഴിവാക്കിയിരിക്കുന്നത് എന്നാണ് റിപ്പോട്ടുകൾ. നേരത്തെ വിവാദം ഉണ്ടായപ്പോൾ ഗുണയുടെ നിർമ്മാതാക്കളിൽ നിന്ന് കൺമണി എന്ന ഗാനം ഉപയോഗിക്കുവാനുള്ള അനുമതി വാങ്ങിയിരുന്നു എന്നാണ് മഞ്ഞുമ്മൽബോയ്സിൻ്റെ നിർമ്മാതാക്കൾ വ്യക്തമാക്കിയിരുന്നത്. 1991-ൽ സന്താന ഭാരതി കമൽഹാസനെ നായകനാക്കി ഒരുക്കിയ ഗുണ എന്ന ചിത്രത്തിലെ ഗാനമാണ് കൺമണിഅൻപോട് എന്നത്. അതെ ഗാനം മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിൻ്റെ ആത്മാവ് തന്നെയായിമാറകയായിരുന്നു. ഇന്ത്യമഴുവൻ ചർച്ച ചെയ്യപ്പെട്ട വിജയമാണ് ചിദംബരത്തിൻ്റെ സംവിധാനത്തിൽ പുറത്തെത്തിയ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം നേടിയത്.242.3 കോടിയാണ് മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. 73 ദിവസം തിയറ്ററിൽ പ്രദർശനം പൂർത്തിയാക്കിയതിന് ശേഷം മെയ് 5ന് ചിത്രം ഒടിടി പ്ലാറ്റ്ഫോമായ ഹോട് സ്റ്റാറിൽ സ്ട്രീമിങ്ങ് ആരംഭിച്ചു. ഫെബ്രുവരി 22ന് ആയിരുന്നു ചിത്രം തീയറ്ററിൽ എത്തിയത് .
