
കേറയിൽ പദ്ധതിക്കെതിരെ കടുത്ത വിമർശനം ഉന്നയിക്കുകയാണ് തിരക്കഥാകൃത്ത് ആയ ഷാരീസ് മുഹമ്മദ്. പദ്ധതിയെ വിമർശിച്ച് കവിതയെഴുതി എന്ന പേരിൽ റഫീഖ് അഹമ്മദിനെ സൈബർ ഇടങ്ങളിൽ അപമാനിച്ചു എന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. തനിക്ക് ഒരു കെ റേയിലും ആവശ്യമില്ല. അതുകൊണ്ട് ഉണ്ടാവുന്ന രണ്ടുമണിക്കൂർ ലാഭവും തനിക്ക് വേണ്ട.
യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിരത്തിലാണ് ഇദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്. പദ്ധതിയെക്കുറിച്ച് കവിത എഴുതി വിമർശിച്ചതിന് റഫീഖ് അഹമ്മദ് സാറിനെ സൈബർ ഇടങ്ങളിൽ ആക്രമണത്തിനിരയാക്കി. ഒരു കവിത എഴുതിയാൽ വിമർശിക്കപ്പെടുന്ന നാടാണ് ഇത്. അങ്ങനെയെങ്കിൽ ആ നാട്ടിൽ നിന്നുകൊണ്ട് താൻ ഉറക്കെ പറയുകയാണ്. തനിക്ക് രണ്ടുമണിക്കൂർ കൊണ്ട് എറണാകുളത്തുനിന്ന് കണ്ണൂരിലേക്ക് പോകണ്ട.
അതുകൊണ്ടുതന്നെ അതിൻറെ രണ്ടുമണിക്കൂറിലാഭവും തനിക്ക് ആവശ്യമില്ല. അടുത്ത തലമുറയ്ക്ക് വേണ്ടി നമ്മൾ കൊടുക്കേണ്ടത് നല്ല വിദ്യാഭ്യാസവും ജലവും വായുവും ഒക്കെയാണ്. പൈസ കൊടുത്താൽ ഈ രാജ്യത്ത് അരിയും മണ്ണെണ്ണയും മാത്രമല്ല, സർക്കാരിനെയും വിലയ്ക്ക് വാങ്ങാൻ പറ്റും.
വിദ്യാർത്ഥി സംഘടനകളെ വിലയ്ക്കെടുക്കുവാൻ കഴിയുന്ന ഒരു തുലാസും നിർമ്മിക്കപ്പെട്ടിട്ടില്ല. ഇദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ രാഷ്ട്രീയമായും അല്ലാതെയും ഏറെ വിവാദങ്ങൾ സൃഷ്ടിച്ച പദ്ധതിയാണ് കേ റേയിൽ ഇതിനെ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധി പേർ രംഗത്തുണ്ട്.