
സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത പാപ്പന്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് ഷമ്മി തിലകനും (ടവമാാ്യ ഠവശഹമസമി) ശ്രദ്ധനേടിയിരുന്നു. ഇരുട്ടന്‍ ചാക്കോ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷമ്മി അവതരിപ്പിച്ചത്. ഇപ്പോഴിതാ ജോഷിക്ക് നന്ദി പറഞ്ഞ് കൊണ്ടുള്ള നടന്റെ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
‘നന്ദി ജോഷി സര്‍, എനിക്ക് നല്‍കുന്ന ‘കരുതലിന്’, എന്നെ പരിഗണിക്കുന്നതിന്..! എന്നിലുള്ള വിശ്വാസത്തിന്..! ലൗ യു ജോഷി സാര്‍’, എന്നാണ് ഷമ്മി തിലകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പിന്നാലെ പാപ്പനിലെ നടന്റെ കഥാപാത്രത്തെ പ്രശംസിച്ച് കൊണ്ട് നിരവധി പേര്‍ രംഗത്തെത്തി.
വെള്ളിയാഴ്ച തീയറ്ററുകളിലെത്തിയ ചിത്രം അതേദിവസം 3.16 കോടിയാണ് നേടിയിരുന്നത്. മികച്ച ൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ രണ്ടാം ദിനമായ ശനിയാഴ്ച കളക്ഷനില്‍ വര്‍ധനവും രേഖപ്പെടുത്തി ചിത്രം. 3.87 കോടിയാണ് ചിത്രത്തിന്റെ ശനിയാഴ്ചത്തെ കളക്ഷന്‍. രണ്ട് ദിനത്തില്‍ മാത്രം ചിത്രം നേടിയത് 7.03 കോടിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.