
റിയാലിറ്റിഷോയിലൂടെ കടന്നുവന്ന താരമണ് ഷംന കാസിം . പിന്നീട് നടിയായും ഷംന എത്തി. താരം മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത് . പിന്നീട് മറ്റു ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു. ഇപ്പോഴിതാ ഷംന നടത്തിയ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായി മാറുകയാണ്.
ഹിന്ദു ബ്രൈഡല്‍ ലുക്കിലാണ് ഷംന എത്തിയത്. ഓഫ് വൈറ്റ് ബോഡി ഷെയ്ഡും മെറൂണ്‍ നിറത്തിലുള്ള കസവ് ചേര്‍ന്ന ബോര്‍ഡറും മുന്താണിയും ബ്ലൌസുമാണ് നടിയുടെ വേഷം സ്റ്റോണ്‍ വര്‍ക്ക് ചെയ്ത ബ്രൈഡല്‍ ഡിസൈനര്‍ ബ്ലൌസാണ് നടി അണിഞ്ഞിരിക്കുന്നത് . ടെമ്പിള്‍ ജ്വല്ലറിയാണ് ഷംന അണിഞ്ഞിരിക്കുന്നത് .
ഈ അടുത്താണ് വിവാഹിതയാവാന്‍ പോകുന്നു എന്ന് താരം അറിയിച്ചത്. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ സന്തോഷ വാര്‍ത്ത പുറത്ത് വിട്ടത്. കുടുംബത്തിന്റെ അനുഗ്രഹത്തോടെ തന്റെ ജീവിതത്തിലെ അടുത്ത ഭാഗത്തേക്ക് ചുവടുവെക്കുന്നു എന്നും നടി ഫോട്ടോയ്ക്കൊപ്പംകുറച്ചു. ഷാനിദ് ആസിഫ് അലിയെയാണ് താരം വിവാഹം കഴിക്കാന്‍ പോകുന്നത്.
അമൃതാ ടിവി സൂപ്പര്‍ ഡാന്‍സര്‍ എന്ന പരിപാടിയിലൂടെ തുടക്കമിട്ട ഷംന 2004-ല്‍ എന്നിട്ടും എന്ന മലയാളചിത്രത്തില്‍ നായികയായി. ഒപ്പം ശ്രദ്ധിക്കപ്പെടാതിരുന്ന ചില ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം താരം ചെയ്തത്. പിന്നീട് മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍ട്രാമാണ്ട് എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചു.