നമുക്ക് തന്നെ ചില നേരങ്ങളില്‍ കണ്‍ഫ്യൂഷനാകും, ഇത് നമ്മുക്ക് തന്നെ കിട്ടണ്ടതാണോ എന്ന്; ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍ – M3DB

0
65




പലപ്പോഴും സാമൂഹിക വിഷയങ്ങളില്‍ പ്രതികരിച്ചതിന്റെ പേരില്‍ വിവാദങ്ങളില്‍ പെട്ട നടനാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ അവാര്‍ഡ് ഏറ്റുവാങ്ങിയതിന് പിന്നാലെ താരം നടത്തിയ പ്രതികരണമാണ് വൈറല്‍ ആകുന്നത്. പതിനേഴാമത് മിന്നലൈ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചത് നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കാണ്.


പല അവാര്‍ഡും പല ആളുകള്‍ക്കാണ് കിട്ടുന്നത്. എന്താണത്, പല രീതിയിലാണിത് ആളുകളിലേക്ക് എത്തുന്നതെന്ന് ഷൈന്‍ പറഞ്ഞു. സംസ്ഥാന അവാര്‍ഡ് ഒരു രീതിയില്‍, ദേശീയ അവാര്‍ഡ് വേറൊരു രിതീയില്‍. പിന്നെയുള്ള അവാര്‍ഡുകളെല്ലാം പല പല രീതിയില്‍. നമുക്ക് തന്നെ ചില നേരങ്ങളില്‍ കണ്‍ഫ്യൂഷനാകും. ഇത് നമ്മുക്ക് തന്നെ കിട്ടണ്ടതാണോ എന്ന്.

 


മിനിമം എല്ലാവരുടേയും കണ്ട് കഴിഞ്ഞാല്‍ അറിയാലോ ഏതാണ് നല്ലത് ഏതാണ് മോശമെന്ന്. മീന്‍ വാങ്ങാനും പച്ചക്കറി വാങ്ങാനും ഒക്കെ പോകുന്നവരല്ലേ, പെര്‍ഫോമന്‍സ് കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റില്ലേ. പത്ത് അവാര്‍ഡുണ്ടെങ്കില്‍ പത്തിനും പത്ത് അവാര്‍ഡ്. വേറെ ചില കൂട്ടരുണ്ട്, അമ്പത് അവാര്‍ഡ് കൊടുക്കും. അവര്‍ ആദ്യമേ വിളിച്ചു ചോദിക്കും 26-ാം തീയതി ഒഴിവാണോ. ഒഴിവാണെങ്കില്‍ ഒരു അവാര്‍ഡ് തരാമെന്ന്. ഈ കൊച്ച് ആദ്യമേ അനൗണ്‍സ് ചെയ്തു വരാത്തവരുടെ കയ്യിലും ഇത് കിട്ടുമെന്ന്. അപ്പോള്‍ ഇവിടെ ആരാ നല്ലത്, ചീത്ത. അവാര്‍ഡ് വാങ്ങുകയെന്നുള്ളത് താല്‍പര്യമുള്ള കാര്യമാണ്. പക്ഷേ ഇങ്ങനെ പത്തും പത്താള്‍ക്കാണെങ്കില്‍ എങ്ങനെ അവാര്‍ഡിനോട് താല്‍പര്യം വരുമല്ലേ. എല്ലാവരും വന്ന് നില്‍ക്കുന്നത് ഓരോരോ വീടുകളില്‍ ജനിച്ചു വളര്‍ന്നാണ്.

പല സാഹചര്യത്തിലൂടെ കഷ്ടപ്പെട്ട് വന്ന് നില്‍ക്കുന്നവരുമുണ്ട്. പിന്നെ എന്തെങ്കിലും വായ് തുറന്ന് സത്യം പറഞ്ഞാല്‍ അവന്റെ കിളിപോയി.  എന്താ അടിക്കണേയെന്നൊക്കെയാണ് ആള്‍ക്കാര്‍ക്ക് അറിയേണ്ടത്. അങ്ങനെയാണെങ്കില്‍ ലോകം മുഴുവന്‍ മൈക്കിള്‍ ജാക്‌സണ്‍ ഉണ്ടാകൂലേ. ആകയൊരു മൈക്കിള്‍ ജാക്‌സണ്‍ ഉണ്ടായുള്ളൂ എന്നും ഷൈന്‍ പറയുന്നു.







Google search engine

LEAVE A REPLY

Please enter your comment!
Please enter your name here