
ചരിത്രത്തില്‍ ആദ്യമായിട്ടാണ് മലയാളം ബിഗ് ബോസിന്റെ വിന്നര്‍ സ്ഥാനത്ത് ഒരു സ്ത്രീ എത്തുന്നത്. ശരിക്കും ആഘോഷിക്കപ്പെടേണ്ട നിമിഷങ്ങള്‍ ആയിരുന്നു അത്. എന്നാല്‍ സംഭവിച്ചത് എല്ലാം മറിച്ച്. ദില്‍ഷ വിന്നര്‍ ആയതുമുതല്‍ നിരവധി വിമര്‍ശനമാണ് ബിഗ്‌ബോസിന് നേരെ അടക്കം വരുന്നത്. ഇത് പലപ്പോഴും ദില്‍ഷയെ കൂടി ബാധിച്ചിട്ടുണ്ട്. ഇതിനിടെ തന്റെ വീട്ടുകാരെ പറഞ്ഞത് തന്നെ ഏറെ വേദനിപ്പിച്ചു എന്ന് ദില്‍ഷ പറഞ്ഞിരുന്നു. ഇപ്പോഴിതാ ദില്‍ഷയെ ക്കുറിച്ച് ചേച്ചി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
ബിഗ് ബോസിലേക്ക് പോകുന്നതിനു മുമ്പ് ഞങ്ങള്‍ കണ്ട ദിലു അല്ല ഇപ്പോള്‍. തുള്ളിച്ചാടി നടക്കുന്ന എപ്പോഴും ചിരിച്ചുകൊണ്ടിരുന്ന ദിലു ഇപ്പോള്‍ എപ്പോഴും ഒറ്റയ്ക്ക് ഇരിക്കാര്‍ ആണ് പതിവ്. നീ കാരണം ഞങ്ങള്‍ വിഷമിക്കുന്ന അവസ്ഥ ഉണ്ടായിട്ടില്ലെന്നും ദില്‍ഷയുടെ ചേച്ചി പറഞ്ഞു. നീ ശരിക്കും ഞങ്ങള്‍ക്ക് അഭിമാനമാണ്. നീ എത്ര സ്‌ട്രോങ്ങ് ആണെന്ന് തെളിയിച്ചു.
വിമര്‍ശിക്കുന്നര്‍ ഉണ്ടെങ്കിലും നിന്നെ വളരെയധികം പിന്തുണയ്ക്കുന്നവരും ഉണ്ട്. നിനക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുക. പക്ഷേ നീ വിഷമിക്കരുത് അത് കണ്ടാല്‍ ഞങ്ങള്‍ക്ക് വിഷമം ആകും. നീ ഹാപ്പി ആയാല്‍ നമ്മുടെ വീട് പഴയതുപോലെ സന്തോഷം നിറഞ്ഞതാവും ഇപ്പോള്‍ ഞങ്ങളുടെ വിഷമം നീയാണെന്നും ചേച്ചി പറഞ്ഞു.
നിന്നെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും ഞങ്ങള്‍ക്ക് വിഷമമാണ്. അതുകൊണ്ട് ഞാന്‍ ഇപ്പോള്‍ യൂട്യൂബും ഇന്‍സ്റ്റഗ്രാമും ഒന്നും നോക്കാറില്ല. നീ സ്‌ട്രോങ്ങ് ആയി നില്‍ക്കുക നിന്റെ ഒപ്പം ഞങ്ങളെല്ലാവരും ഉണ്ട് ചേച്ചി പറഞ്ഞു.