വാട്സ് ആപ്പ് ,ടെലഗ്രാം അടക്കമുള്ള സോഷ്യൽ നെറ്റ്വർക്കിങ്ങ് മെസേജിങ്ങ് ആപ്പുകൾ ഉപയോഗിക്കാൻ ഇനി മുതൽ ഫീസ് കൊടുക്കേണ്ടിവരും?!

0
48

ഇന്ത്യയിലെ സ്വകാര്യ മൊബൈൽ സേവന ദാദാക്കൾ ടെലഗ്രാം, വാട്സ്ആപ്പ് തുടിങ്ങിയ സോഷ്യൽ നെറ്റ്‌വർക്ക്, മെസ്സേജിങ്ങ് ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെത്താൻ പുതിയ നിയമങ്ങൾ കൊണ്ടുവരാൻ ട്രായിയോട് ആവശ്യമുന്നയിച്ചു. ott(ഓവർ-ദി-ടോപ്പ്) കമ്മ്യൂണിക്കേഷൻ ആപ്പുകൾക്ക് ലൈസൻസുകള പെർമിഷനുകളോ ഏർപ്പെടുത്താനാണ് vi,ജിയോ, എയർടെൽ തുടങ്ങിയ ഇന്ത്യയിലെ സ്വകാര്യ കൈഫോൺ സേവനദാദാക്കളാണ് ട്രായിയോട് ആവശ്യമുന്നയിച്ചിരിക്കുന്നത്.

കൈ ഫോൺ സേവനദാദാക്കൾ വാഗ്ദാനം ചെയ്യുന്നതിന് സമാനമായ സേവനങ്ങൾ ഈ ആപ്പുകളും നൽകുന്നു എന്നതാണ് കൈ ഫോൺ കമ്പനികൾ ട്രായിയോട് പരാതിയായി ഉന്നയിച്ചിരിക്കുന്നത്.

 നിലവിൽ ഉള്ള ടെലികോം ലൈസൻസിംഗ് വ്യവസ്ഥയെ മാറ്റി പാൻ ഇന്ത്യൻ ലൈസൻസിംഗ് ഏകീകൃത സേവന അംഗീകാരം കൊണ്ടുവരാനുള്ള ട്രായിയുടെ പുതിയ നിർദ്ദേത്തിന് കൈ ഫോൺ സേവന ദാദാക്കൾ പിന്തുണ അറിയിച്ചിട്ടുണ്ട്.

    സ്വകാര്യ കൈഫോൺ(മെ ബൈൽ) സേവനദാദാക്കൾ താരീഫിൽ ഗണ്യമായ വർദ്ധനവ് വരുത്തിയത് ഉപഭോക്താക്കളുടെ ശക്തമായ എതിർപ്പിന് കാരണമായതിന് പിന്നാലെയാണ് ഇപ്പോൾ സോഷ്യൽ നെറ്റ്‌വർക്ക് മെസേജിങ്ങ് ആപ്പുകൾക്ക് ഫീസ് ഏർപ്പെടുത്താൻ വേണ്ടി കളമൊരുങ്ങുന്നത്. അത്തരത്തിൽ ഫീസ് ഏർപ്പെടുത്തുമ്പോൾ ആഫീസിൻ്റെ ഭാരം ഉപഭോക്താക്കളിലേക്ക് തന്നെയാവും എത്തുക. കാരണം സ്വാഭാവികമായും മെസേജിംഗ് ആപ്പുകളുടെ കമ്പനികൾക്കും ഫീസ് ഏർപ്പെടുത്തേണ്ടിവരും എന്നത് തന്നെ. വരും മാസങ്ങളിൽ ഇതിനെതിരെയും പ്രതിഷേധവുമായി ആളുകൾ എത്തുമെന്ന് അനുമാനിക്കം

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here