Malayalam Film News

കാലം തെളിഞ്ഞു… പഞ്ചാബി ഗാനവുമായ് ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ !

ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന എം എ നിഷാദ് ചിത്രം ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ത്തിലെ പഞ്ചാബി-മലയാളം ഗാനം ‘കാലം തെളിഞ്ഞു’ പുറത്തുവിട്ടു. പ്രഭാ വർമ്മ (മലയാളം), കുൻവാർ കുനേജ (പഞ്ചാബി) എന്നിവർ വരികൾ രചിച്ച ​ഗാനം കപിൽ കപിലൻ, നിഖിൽ രാജ്, ജസ്വീന്ദർ സിംഗ് സംഘ എന്നിവർ ചേർന്നാണ് ആലപിച്ചത്. എം ജയചന്ദ്രന്റെതാണ് സം​ഗീതം. U/A സർട്ടിഫിക്കറ്റോടെ നവംബർ 8 മുതൽ ചിത്രം തിയറ്ററുകളിലെത്തും. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസറാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ ‘ആളേ പാത്താ’ ​ഗാനവും പുറത്തുവിട്ടിട്ടുണ്ട്. ഇൻവെസ്റ്റിഗേഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയം, കുട്ടിക്കാനം. തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്.

എം എ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി എം കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത്, അദ്ദേഹം തന്റെ ഡയറിയിൽ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങൾ വികസിപ്പിച്ചാണ് നിഷാദ് ചിത്രത്തിന്റെ കഥ രൂപീകരിച്ചത്. എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമ പ്രവർത്തകനുമായ ജീവൻ തോമസ്സിൻ്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസ്സിൻ്റെ ചുരുളുകളുമാണ് ചിത്രത്തിന്റെ പ്രമേയം. ക്രൈം ബ്രാഞ്ച് എസ് പി ആയും ഇടുക്കി എസ് പി ആയും ദീർഘകാലം സേവനമനുഷ്ടിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീൻ. ഡി ഐ ജി റാങ്കിൽ സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹത്തിന്റെ വീശിഷ്ട സേവനത്തിന് പ്രസിഡന്റിൽ നിന്നും രണ്ട് തവണ സ്വർണ്ണ മെഡൽ ലഭിച്ചിട്ടുണ്ട്.

വാണി വിശ്വനാഥ്‌, സമുദ്രകനി, മുകേഷ്, അശോകൻ, ബൈജു സന്തോഷ്‌, സുധീഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, ആഭിജ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു, സുധീർ കരമന, ഇർഷാദ്, ജാഫർ ഇടുക്കി, രമേശ്‌ പിഷാരടി, ഷഹീൻ സിദ്ദിഖ്, കോട്ടയം നസീർ, കൈലാഷ്, ബിജു സോപാനം, കലാഭവൻ ഷാജോൺ, സായികുമാർ, കലാഭവൻ നവാസ്, പി ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, സന്ധ്യ മനോജ്‌, പൊന്നമ്മ ബാബു, സ്മിനു സിജോ, അനു നായർ, സിനി എബ്രഹാം, ദിൽഷ, ഗൗരി പാർവതി, മഞ്ജു സുഭാഷ്, ജയകൃഷ്ണൻ, ജയകുമാർ, ജയശങ്കർ, അനീഷ് ഗോപാൽ, ചെമ്പിൽ അശോകൻ, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവിൽ, നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, ഭദ്ര, പ്രിയാ രാജീവ്‌, അഞ്ജലീന എബ്രഹാം, ജെനി, അഞ്ചു ശ്രീകണ്ഠൻ, സുന്ദർ പാണ്ട്യൻ, സാബുഅമി, അനീഷ് ഗോപാൽ, രാജേഷ് അമ്പലപ്പുഴ തുടങ്ങിയവരോടൊപ്പം സംവിധായകൻ എം എ നിഷാദ് സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഏകദേശം 70ഓളം താരങ്ങളാണ് അണിനിരക്കുന്നത്.

ഛായാഗ്രഹണം: വിവേക് മേനോൻ, ചിത്രസംയോജനം: ജോൺകുട്ടി, സംഗീതം: എം ജയചന്ദ്രൻ, പശ്ചാത്തല സംഗീതം: മാർക്ക് ഡി മൂസ്, ഗാനരചന: പ്രഭാവർമ്മ, ഹരിനാരായണൻ, പളനി ഭാരതി, ഓഡിയോഗ്രാഫി: എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: ബിനോയ്‌ ബെന്നി, കലാസംവിധാനം: ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കൃഷ്ണകുമാർ, അസോസിയേറ്റ് ഡയറക്ടർ: രമേശ്‌ അമാനത്ത്, വി എഫ് എക്സ്: പിക്ടോറിയൽ, സ്റ്റിൽസ്: ഫിറോസ് കെ ജയേഷ്, ത്രിൽസ്: ഫീനിക്സ് പ്രഭു, ബില്ല ജഗൻ, കൊറിയോഗ്രാഫർ: ബ്രിന്ദ മാസ്റ്റർ, ഡിസൈൻ: യെല്ലോ യൂത്ത്, പിആർഒ & മാർക്കറ്റിംഗ്: തിങ്ക് സിനിമ.

Reshma Muraleedharan Tp

Recent Posts

ട്രാൻസ്ജെൻഡർ അഭിനയിച്ചു..മരണമാസ്സിൽ കട്ട് !! സൗദിയിൽ വിലക്ക്, കുവൈത്തിൽ റീ എഡിറ്റ്..

ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ്‌ എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി…

1 week ago

മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമ ‘ബസൂക്ക’ നാളെ മുതൽ; റിലീസിനു മുൻപൊരു സാമ്പിൾ വെടിക്കെട്ട്..

https://www.youtube.com/watch?v=V-skhp_Rv44 'നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ മുന്നിൽ ശത്രുക്കളെ കണ്ടാൽ, ഒരു കാര്യം ഉറപ്പിക്കാം, നമ്മൾ തിരഞ്ഞെടുത്ത വഴിയും ദിശയും കൃത്യമാണ്'.…

1 week ago

ആലപ്പുഴ ജിംഖാന ടീമിന് പ്രശംസയുമായി ശിവകാർത്തികേയൻ..

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘തല്ലുമാല’യ്ക്കു ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…

1 week ago

മാസ്മരികം ഇതോ….മറ്റൊരു മാസ് വെറൈറ്റി ഗാനവുമായി ‘മരണമാസ്സ്‌’ : നാളെ പ്രദർശനത്തിനെത്തുന്നു

https://youtu.be/uAMmUuZYX1I?si=N9gaVEYIyZ8uAh0b വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന…

1 week ago

എല്ലാരും കൺവിൻസിങ് ആകാൻ റെഡിയായിക്കോ!! സുരേഷ് കൃഷ്ണ പ്രധാന വേഷത്തിൽ.. ‘മരണമാസ്സ്‌’ ഏപ്രിൽ പത്തിന്..

https://www.youtube.com/watch?v=-6wvnuMYIAQ നവാ​ഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ്…

2 weeks ago

എന്ത് കൊണ്ട് “ആലപ്പുഴ ജിംഖാന” ..?

https://youtu.be/acCVmR5RrN0?si=1LW95bl9T-3nH4y2 ഏറെ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ആലപ്പുഴ ജിംഖാന“ ഏപ്രിൽ പത്തിന് വിഷു റിലീസായി…

2 weeks ago