യുദ്ധഭീതി! തകർന്നടിഞ്ഞ് ഓഹരി വിപണികൾ

0
71

അമേരിക്ക മാന്ദ്യത്തിൻ്റെ പിടിയിലേക്ക് വീഴുന്നു എന്ന സൂചനകൾ ശക്തമായതിൻ്റെയും ഇറാൻ ഇസ്രയേൽ യുദ്ധ ഭീതിയും ചേർന്ന് ഇന്ന് തുടക്കത്തിൽ തന്നെ ലോകവിപണി വൻതകർച്ചയിലേക്ക് കൂപ്പുകുത്തി. 2000ൽ ഏറെ താഴെക്കാണ് തുടക്കത്തിൽ തന്നെ വീഴ്ച്ചയുണ്ടായത്. അമേരിക്കയുടെ സമീപകാല ചരിത്രത്തിൽ തന്നെ തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനത്തിൽ എത്തി.ഇസ്രയേൽ യുദ്ധത്തിനെ അമേരിക്കപിന്തുണയ്ക്കുന്നതും അമേരിക്കൻ വിപണിയെ ബാധിച്ചു എന്ന് പറയാം. കൂടാതെ യു എ സിലെ ഫാക്ടറി പ്രവർത്തന നിലവാരം മോശമായതാണ് മാന്ദ്യത്തിലേക്കുള്ള വഴി തുറന്നിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ തകർച്ച നേരിട്ട പ്രമുഖർ ഇവരാണ്

ടാറ്റമോട്ടോഴ്സ്, ടാറ്റസ്റ്റീൽസ്, ഒഎൻ ജി സി ഹിൻഡാൽകോ,ശ്രീറാം ഫിനാൻസ്, ഇൻഫോസിസ് എന്നിവരുടെ ഓഹരിയിൽ നാലുമുതൽ ആറു ശതമാനം വരെയാണ് ഇടിവ് രേഖപ്പെടുത്തി നിഫ്റ്റി 50 ൽ മുന്നിലെത്തി മാരുതി സുസുക്കി,അദാനി പോർട്സ്,എസ്ബിഐ എന്നിവയാണ് സെൻസെക്സിൽ നഷ്ട്ടം രേഖപ്പെടുത്തിയ പ്രധാന കമ്പനികൾ. 4 മുതൽ 6 % വരെയാണ് ഇവയുടെ ഇടിവ് രേഖപ്പെടുത്തിയത്

ഓഹരി വിപണിയിൽ നേരിട്ട തകർച്ച രൂപയെ സർവ്വകാല റെക്കോർഡ് തകർച്ചയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്തു.ഡോളറിനെതിരെ 83.86എന്ന നിലയിലാണ് താഴെക്ക് പോയത്. ഇന്ത്യൻ വിപണിയിൽ രാജ്യാന്തര വിപണിയിൽ ഉണ്ടായ തകർച്ചയുടെ ഫലമായി 10 ലക്ഷം കോടി രൂപയാണ് ഒറ്റയടിക്ക് ഒലിച്ചുപോയത്.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here