Categories: Malayalam Film News

എല്ലാ ആഘോഷങ്ങള്‍ക്കും നേതൃത്വും കൊടുത്തിരുന്ന മനുഷ്യന്‍ ഇപ്പോള്‍ എനിക്കൊപ്പമില്ല; അച്ഛനെ കുറിച്ച് സുപ്രിയ – M3DB




കഴിഞ്ഞ ദിവസം ആയിരുന്നു സുപ്രിയ മേനോന്റെ പിറന്നാള്‍ . നിരവധി പേര്‍ താരത്തിന് ആശംസ അറിയിച്ച് എത്തിയത്. ഈ ദിനത്തിലും തന്റെ പ്രിയപ്പെട്ട അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍ താരം പങ്കുവെച്ചു. പിറന്നാളുകള്‍ ഏറെ വിശേഷമായി കൊണ്ടാടുന്നവരാണ് ഞങ്ങള്‍. അച്ഛനും അമ്മയും ചേര്‍ന്ന് എന്നെ ലോകത്തിന്റെ നെറുകയിലേക്കെത്തിക്കുന്ന സമയമാണത്. പുതിയ വസ്ത്രവും സമ്മാനങ്ങളും ബര്‍ത്ത് ഡേ കേക്കുമൊക്കെ ലഭിക്കാറുണ്ടായിരുന്നു എന്ന് താരം പറഞ്ഞു.

ഓരോ പിറന്നാളും എനിക്കേറെ സ്പെഷലായിരുന്നു. എല്ലാ ആഘോഷങ്ങള്‍ക്കും നേതൃത്വും കൊടുത്തിരുന്ന മനുഷ്യന്‍ ഇപ്പോള്‍ എനിക്കൊപ്പമില്ല. ആ നഷ്ടം താങ്ങാനാവുന്നില്ലെന്ന് പറഞ്ഞ് കരയണോ, അദ്ദേഹമില്ലാതെ ഇന്നത്തെ ദിവസം ആഘോഷിക്കണോ എന്നെനിക്കറിയില്ല.

എന്റെ കല്യാണത്തിന് തലേന്നുള്ള ചിത്രങ്ങളാണിത്. മെഹന്ദി നൈറ്റില്‍ ഞാനും ഡാഡിയും ഡാന്‍സ് ചെയ്യുന്ന ഫോട്ടോയാണിത്. ഒരു ഫ്രണ്ട് പാട്ട് പ്ലേ ചെയ്തപ്പോള്‍ മറ്റൊരാള്‍ ഞങ്ങളുടെ വീഡിയോ പകര്‍ത്തി. കല്യാണ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടുള്ള തിരക്കിലായിരുന്ന ഡാഡി കുറച്ച് സമയം ആശ്വാസത്തോടെ ഞങ്ങള്‍ക്കൊപ്പം ചുവടുവെക്കുകയായിരുന്നു. അദ്ദേഹം എനിക്കെപ്പോഴും സ്പെഷലാണ്. ആശംസകള്‍ അറിയിച്ചവരോടെല്ലാം നന്ദി പറയുന്നു. ഡാഡി ഉള്ള സമയത്തെ പോലെ ഇപ്പോള്‍ പിറന്നാളാഘോഷിക്കാന്‍ ശ്രമിക്കുന്നു എന്നുമായിരുന്നു സുപ്രിയ കുറിച്ചത്.

ഭാര്യയ്ക്ക് ആശംസയുമായി പൃഥ്വിരാജും എത്തിയിരുന്നു. നീ കൂടെയുണ്ടെങ്കില്‍ ഏത് യാത്രയും കഠിനമല്ല, ഏത് വഴക്കും നീണ്ടതല്ല, എന്നും എപ്പോഴും അതങ്ങനെ തന്നെയാണ്, ഹാപ്പി ബര്‍ത്ത് ഡേ പാര്‍ട്നര്‍ എന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്. ഒപ്പം മനോഹരമായ ഫോട്ടോയും നടന്‍ പങ്കിട്ടു.

 







user

Recent Posts

ബ്ലോക്ക് ബസ്റ്റർ മാർക്കോയ്ക്ക് ശേഷം ഷെരീഫ് മുഹമ്മദ്‌ !! പെപ്പേ നായകനാകുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം ‘കാട്ടാളൻ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ!!

കേരളത്തിന്‌ അകത്തും പുറത്തും ഏറെ ഖ്യാതി നേടിയ മാർക്കോ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…

17 hours ago

സിനിമകൾ എല്ലാം വമ്പൻ ഹിറ്റ്; ഗുരുവായൂരപ്പന് നവീകരിച്ച മഞ്ജുളാൽ തറയും പുതിയ ഗരുഡ ശില്പവും സമർപ്പിച്ച് നിർമ്മാതാവ് വേണു കുന്നപ്പിള്ളി.

കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…

17 hours ago

വീണ്ടും മലയാളത്തിൽ ഒരു റാപ്പ് ഹിറ്റ്; ‘ചാക്ക്’ ശ്രദ്ധ നേടുന്നു..

https://youtu.be/lHrDDuFjhDY?si=_Qz4pijgDIy_rwGV ഡബ്സി, നീരജ് മാധവ്, തിരുമാലി, ബേബി ജീൻ, ഫെജോ, വേടൻ തുടങ്ങിയ ഹിറ്റ് റാപ്പേഴ്‌സിന്റെ ഗാനങ്ങൾ വാഴുന്ന മലയാള…

18 hours ago

‘കിനാവള്ളി’യുടെ എഴുത്തുകാരൻ ശ്യാം ശീതൾ സംവിധാനത്തിൽ നവാഗത കൂട്ടായ്മയിൽ ‘എൻ്റെ’യിലെ പ്രണയ ഗാനം പുറത്തിറങ്ങി.

ഹിറ്റ് ചിത്രം കിനാവള്ളി ഫെയിം ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’. ആദ്യമായി ഒരുക്കിയ ചിത്രത്തിന്…

2 weeks ago

മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ, കൂടെ വൻതാരനിരയും; “ഗെറ്റ് സെറ്റ് ബേബി” ഫെബ്രുവരി 21ന്..

സൂപ്പർ താര പദവിലേക്ക് ഉയർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാകുന്ന 'ഗെറ്റ് സെറ്റ് ബേബി' റിലീസിന്…

3 weeks ago

“രേഖാചിത്രം” വിജയചരിത്രം ; ബോക്സ് ഓഫീസിൽ 75കോടി കടന്നു…

ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…

3 weeks ago