
മലയാളത്തിലെ ഒരു ആക്ഷൻ കിംഗ് ഉണ്ടെങ്കിൽ അത് സുരേഷ് ഗോപി ആയിരിക്കും. താരം നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് പാപ്പൻ. ഒരു ഇടവേളയ്ക്കുശേഷം സുരേഷ് ഗോപി ജോഷി എന്നിവർ ഒരുമിക്കുന്ന ചിത്രമാണ് പാപ്പൻ. മികച്ച പ്രതികരണം നേടി തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് പാപ്പൻ. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
സുരേഷ് ഗോപി കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളായി അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു എൻറെ സൂര്യപുത്രിക്ക്. അമല, ശ്രീവിദ്യ, എംജി സോമൻ തുടങ്ങിയവരെല്ലാം ചിത്രത്തിൽ മത്സരിച്ചഭിനയിച്ചു. പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ചിത്രം കൂടിയാണ് ഇത്. മായാ വിനോദിനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അമല അവതരിപ്പിച്ചത്.
ഇപ്പോൾ ചിത്രത്തിൽ തന്റെ നായികയായി അഭിനയിച്ച അമലയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് സുരേഷ് ഗോപി. അവതാരകയുടെ ഒരു ചോദ്യത്തിന് മറുപടിയായിട്ടാണ് താരം ഉത്തരം പറഞ്ഞത്. ചോക്ലേറ്റ് ഹീറോ ഇമേജിൽ ഡാൻസ് കളിച്ച സുരേഷ് ഗോപി മിസ്സ് ചെയ്തിട്ടുണ്ടോ എന്നായിരുന്നു അവതാരക ചോദിച്ചത്. ചാക്കോച്ചൻ ചെയ്ത വേഷങ്ങൾ കണ്ട് കൊതിച്ചിട്ടുണ്ട് എന്ന് സുരേഷ് ഗോപി മറുപടി പറയുന്നു. തന്റെ കഥാപാത്രം കുറച്ചുകൂടി പക്വതയുള്ള കഥാപാത്രമാണ് എന്നും താരം പറയുന്നു.
സൂര്യപുത്രി എന്ന ചിത്രത്തിൽ ചാക്കോച്ചൻ ചെയ്ത സിനിമയുടെ അല്പമെങ്കിലും ഷെയ്ഡ് ഉള്ള കഥാപാത്രം തനിക്ക് ചെയ്യാൻ സാധിച്ചു. തൻറെ ക്രഷ് ആയിരുന്നു അമല എന്നും താരം സൂചിപ്പിച്ചു. പാപ്പൻ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ചിത്രത്തിലെ തിരക്കഥ രചിച്ചിരിക്കുന്നത് പ്രശസ്ത റേഡിയോ ജോക്കി ആയ ആർജെ ഷാൻ ആണ്.