കേരളത്തിലെ വീടുകളിൽ പുരപ്പുറ സോളാർപദ്ധതിയുമായി ടാറ്റാ പവർ സോളാർ സിസ്റ്റംസ് ലിമിറ്റഡ് എത്തുന്നു. പദ്ധതിക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. കെ എസ് ഇ ബി യുമായി ചേർന്നാണ് ടാറ്റ പവർ സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത്. ഹർ ഘർ സോളാർ ടാറ്റാ പവർ കേ സംഗ് എന്നാണ് പദ്ധതിയുടെ പേര്. ഇന്ത്യയിൽ ഇതുവരെ ഈ പദ്ധതി പ്രകാരം ഒരു ലക്ഷം വീടുകളിൽ വൈദ്യുതി എത്തിക്കാനായെന്ന് ടാറ്റാ പവർ സിഇഒയും കമ്പനി മാനേജിങ് ഡയറക്ടറുമായ ഡോ.പ്രവീർ സിൻഹ അറിയിച്ചു. ഇതിൽ 33,000 വീടുകളും കേരളത്തിലാണ്. ഈ മാതൃകയിൽ ഇന്ത്യയിലാകെ ഒരു കോടി വീടുകളിൽ പുരപ്പുറ സോളാർ പദ്ധതി എത്തിക്കാനാണ് ടാറ്റാ പവറിൻ്റെ പദ്ധതി. കേരളത്തിൽ ഈ പദ്ധതിക്കായി കെഎസ്ഇബിയിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും അതുകൊണ്ടുതന്നെ കേരളത്തിലെ എല്ലാ വീടുകളിലും സോളാർ വൈദ്യുതി എത്തിക്കാനാണ് ശ്രമമെന്നും ഡോ. പ്രവീർ പറയുന്നു.
വീടുകളിൽ ശുദ്ധമായ വൈദ്യുതി എത്തിക്കുന്നതിന് ടാറ്റാ പവർ സോളാർ സിസ്റ്റംസ് ലിമിറ്റഡിൻ്റെ നൂതന പുരപ്പുറ സോളാർ സംരംഭമായ ഹർ ഘർ സോളാർ, ടാറ്റാ പവർ കേ സംഗ് പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം. രാജ്യത്തെ ഒരു ലക്ഷം വീടുകളിൽ ടാറ്റ പവർ പുരപ്പുറ സോളാർ പദ്ധതി വഴി വൈദ്യുതിയെത്തിച്ചെന്ന് സിഇഒയും മാനേജിങ് ഡയറക്ടറുമായ ഡോ. പ്രവീർ സിൻഹ പറഞ്ഞു. ഇതിൽ 33,000 വീടുകളും കേരളത്തിലാണ്. ഈ മാതൃക സ്വീകരിച്ച് ഇന്ത്യയിലെ ഒരു കോടി വീടുകളിൽ മൂന്ന് വർഷത്തിനുള്ളിൽ പുരപ്പുറ സോളാർ പദ്ധതി എത്തിക്കാനാണ് ശ്രമം. സംസ്ഥാനത്ത് കെ.എസ്.ഇ.ബിയുടെ ഭാഗത്ത് നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും കേരളത്തിലെ എല്ലാ വീടുകളിലും ശുദ്ധമായ വൈദ്യുതി എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളാർ സ്ഥാപിക്കുന്നവർക്കുള്ള കേന്ദ്രസർക്കാരിൻ്റെ പദ്ധതിയായ സൂര്യഘർയോജന പ്രകാരമുള്ള സബ്സിഡികൾ ലഭ്യമാകുവാനുള്ള സൗകര്യവും ടാറ്റാ പവർ ഏർപ്പെടുത്തിയിട്ടുണ്ട്. ഉപയോഗത്തിന് ശേഷം ബാക്കിവരുന്ന വൈദ്യുതി ഗ്രിഡിലേക്ക് നൽകാനും അതുവഴി ഉപഭോക്താക്കൾക്ക് നിശ്ചിത തുക ലഭ്യമാവുകയും ചെയ്യും. രണ്ടു കിലോവാട്ടുള്ള സോളാർ സ്ഥാപിക്കുന്നവർക്ക് 60,000 രൂപയാകും സബ്സിഡിയായി ലഭിക്കുക മൂന്ന് കിലോവാട്ടിന് 78,000 രൂപ ലഭിക്കും. സോളാർ സ്ഥാപിക്കുന്നതിന് ലളിതമായ വായിപ സൗകര്യം ഇരുപത്തഞ്ചുവർഷത്തെ വാറണ്ടി, ലൈഫ് ടൈം സർവ്വീസ് രാജ്യത്ത് ഉടനീളം വിൽപ്പനാനന്തര സേവനം ഇൻഷൂറൻസ് പരിരക്ഷ തുടങ്ങിയവ കമ്പനി ഉറപ്പാക്കുന്നുണ്ട്. കൂടാതെ മികച്ച സൗകര്യങ്ങൾ കേരളത്തിൽ ലഭ്യമാക്കാൻപരമാവധി ഉത്പാദന ക്ഷമതയുള്ള അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള ബൈഫേഷ്യൽ സൗരോർജ്ജ പാനലുകൾ, ഏറ്റവും കുറവ് സ്ഥലം പ്രയോജനപ്പെടുത്തുന്ന രീതി എന്നിവ കമ്പനി വാഗ്ദാനം നൽകുന്നു. പരിശീലനം നേടിയ ടെക്നീഷ്യൻമാർ തുടങ്ങി എല്ലാത്തരം വീടുകളിലും തടസമില്ലാത്ത സേവനങ്ങളെത്തിക്കാൻ റീട്ടെയിൽ ശൃംഖലയും ടാറ്റാ പവർ റിന്യൂവബിൾ എനർജി ലിമിറ്റഡ് ഇതിൻ്റെ ഭാഗമായി ആരംഭിക്കും.
കേരളത്തിന് അകത്തും പുറത്തും ഏറെ ഖ്യാതി നേടിയ മാർക്കോ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
https://youtu.be/lHrDDuFjhDY?si=_Qz4pijgDIy_rwGV ഡബ്സി, നീരജ് മാധവ്, തിരുമാലി, ബേബി ജീൻ, ഫെജോ, വേടൻ തുടങ്ങിയ ഹിറ്റ് റാപ്പേഴ്‌സിന്റെ ഗാനങ്ങൾ വാഴുന്ന മലയാള…
ഹിറ്റ് ചിത്രം കിനാവള്ളി ഫെയിം ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’. ആദ്യമായി ഒരുക്കിയ ചിത്രത്തിന്…
സൂപ്പർ താര പദവിലേക്ക് ഉയർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാകുന്ന 'ഗെറ്റ് സെറ്റ് ബേബി' റിലീസിന്…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…