മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ ആണ് ഇദ്ദേഹം സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു അഡ്രസ് ഉണ്ടാക്കിയെടുത്ത താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. ധാരാളം ആരാധകരെ ആണ് ഇദ്ദേഹം കേരളത്തിൽ ഉടനീളം സ്വന്തമാക്കിയിട്ടുള്ളത്. മലയാളത്തിന് പുറത്ത് അന്യഭാഷകളിലും താരം അഭിനയിക്കാറുണ്ട്.
താരം നായകനായി നാളെ പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രമാണ് സീതാരാമം. തെലുങ്ക് ഭാഷയിലാണ് ചിത്രം പുറത്തിറങ്ങുന്നത്. മൃണാൾ ടാക്കുർ ആണ് സിനിമയിൽ നായികയായി എത്തുന്നത്. രശ്മിക മന്ദന സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ ദുൽഖർ ആരാധകരെ മുഴുവൻ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. സിനിമ ഗൾഫ് രാജ്യങ്ങളിൽ വിലയ്ക്ക് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഗൾഫ് രാജ്യങ്ങളായ ബഹറിൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി, യുഎഇ എന്നീ രാജ്യങ്ങളാണ് സിനിമയെ വിലക്കിയത് എന്നാണ് വരുന്ന റിപ്പോർട്ടുകൾ. ആദ്യം ഈ വാർത്ത പുറത്തുവന്നപ്പോൾ വാർത്ത ഫെയ്ക്ക് ആയിരിക്കും എന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ വാർത്ത സത്യമാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്ത് കാരണം കൊണ്ടാണ് സിനിമയെ ഈ രാജ്യങ്ങൾ എല്ലാം വിലക്കിയത് എന്നറിയുമോ?
സിനിമയുടെ വിലക്കുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള കഥകളാണ് പറഞ്ഞു കേൾക്കുന്നത്. എന്നാലും ഈ രാജ്യങ്ങൾ നൽകിയിരിക്കുന്ന ഒഫീഷ്യൽ വിശദീകരണം ഇങ്ങനെയാണ് – ചിത്രം മതവികാരത്തെ വ്രണപ്പെടുത്തുന്നു. ഈ കാരണം കൊണ്ടാണ് ദുൽഖർ സൽമാൻ ചിത്രം വിലക്കിയത് എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ ചിത്രം വിലക്കുവാനുള്ള യഥാർത്ഥ കാരണം എന്താണ് എന്നറിയണമെങ്കിൽ നാളെ രാവിലെ വരെ കാത്തിരിക്കേണ്ടി വരും. കാരണം നാളെയാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ റിലീസ് ഇല്ലാത്തതുകൊണ്ട് തന്നെ സിനിമയുടെ കളക്ഷനെ ഇത് സാരമായി ബാധിക്കും എന്നത് ഉറപ്പാണ്.