മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃത സുരേഷ്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യാനെറ്റ് സംരക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലെ സജീവ മത്സരാർത്ഥി ആയിരുന്നു താരം. ഇവിടെ നിന്നുമാണ് താരം സിനിമ മേഖലയിൽ എത്തിപ്പെടുന്നത്. അങ്ങനെ താരം വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ അറിയപ്പെടുന്ന പിന്നണി ഗായികമാരിൽ ഒരാളായി മാറി.
ബാല എന്ന നടനെ ആണ് താരം ആദ്യമായി വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. അവന്തിക എന്നാണ് മകളുടെ പേര്. പാപ്പു എന്നാണ് മകളെ സ്നേഹത്തോടെ അമൃത വിളിക്കുന്നത്. അതേസമയം അടുത്തിടെ ആണ് അമൃത ഗോപി സുന്ദറുമായി പ്രണയത്തിലാണ് എന്ന വാർത്ത വെളിപ്പെടുത്തിയത്. മലയാളികൾ ഇരുകുകയും നീട്ടിയായിരുന്നു ഈ വാർത്ത ഏറ്റെടുത്തത്. നിരവധി ആളുകൾ ആയിരുന്നു ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. അതേസമയം നിരവധി ആളുകൾ ഇവരെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി എന്നതും സത്യമാണ്. എന്നാൽ വിമർശകരെ ഒന്നും ഇവർ ഗൗനിക്കുന്നില്ല.
ഇന്ന് അമൃതയുടെ പിറന്നാളാണ്. നിരവധി ആളുകൾ ആണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ഗോപി സുന്ദറും രാവിലെ തന്നെ പിറന്നാൾ പോസ്റ്റ് ഇട്ടു കൊണ്ട് സമൂഹമാധ്യമങ്ങളിൽ എത്തിയിട്ടുണ്ട്. അമൃതയുടെ ഒപ്പം നിൽക്കുന്ന ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. രണ്ടുപേരും ബ്ലാക്ക് ടീഷർട്ടിലാണ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ രണ്ടുപേരും നല്ല ക്യൂട്ട് ആയിട്ടുണ്ട് എന്നാണ് പ്രേക്ഷകർ എല്ലാവരും പറയുന്നത്.
അതേസമയം ചിത്രത്തിന് ഗോപി സുന്ദർ നൽകിയ ക്യാപ്ഷൻ എന്താണ് എന്ന് കണ്ടോ? “ഹാപ്പി ബർത്ത് ഡേ മൈ ഡിയർ കൺമണി” എന്നാണ് ചിത്രത്തിന് ഗോപി സുന്ദർ നൽകിയ ക്യാപ്ഷൻ. കണ്മണി എന്നാണ് അമൃതയെ ഗോപി സുന്ദർ വിശേഷിപ്പിച്ചിരിക്കുന്നത്. പല പേരുകളിൽ അമൃതയുടെ ആരാധകർ അമൃതയെ വിശേഷിപ്പിക്കാറുണ്ട് എങ്കിലും ആദ്യമായിട്ടാണ് ഒരാൾ കണ്മണി എന്ന് വിശേഷിപ്പിച്ചു കേൾക്കുന്നത് എന്നാണ് അമൃത ആരാധകർ പറയുന്നത്. ഈ പേര് വളരെ നന്നായിട്ടുണ്ട് എന്നും ഞങ്ങളും ഇനി അമൃത ചേച്ചിയെ കണ്മണി എന്നു മാത്രമേ വിളിക്കുകയുള്ളൂ എന്നുമാണ് അമൃത ആരാധകർ പറയുന്നത്.